Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കാബൂളിൽ നിന്ന് പുറപ്പെട്ട അമേരിക്കൻ സൈനിക വിമാനത്തിൽ മനുഷ്യ ശരീരത്തിൻറെ അവശിഷ്ടം കണ്ടെത്തി. യു.എസിലേക്ക് പുറപ്പെട്ട കാർഗോ വിമാനം അടിയന്തരമായി ഖത്തറിലെ അൽ-ഉദയ്‌ദ് വ്യോമത്താവളത്തിൽ ഇറക്കുകയായിരുന്നു. അവിടെ നടന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന ദൃശ്യം കണ്ടെത്തിയത്. വിമാനത്തിൻറെ ടയറിൽ മനുഷ്യൻറെ ശരീരത്തിൻറെ വിവിധ ഭാഗങ്ങൾ ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കണ്ടെത്തലുകളുടെ വിശദവിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ അപകടത്തിൽ നിരവധി പേർ മരിച്ചുവെന്ന് യു.എസ് വ്യോമസേന സ്ഥിരീകരിച്ചു. പക്ഷേ എത്ര പേരാണ് അപകടത്തിൽ പെട്ടതെന്ന് വിശദീകരണമില്ല.വിമാന ദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ വൈറ്റ് ഹൗസ് ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് അമേരിക്കൻ വ്യോമസേന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അമേരിക്കൻ പൗരരെ ഒഴിപ്പിക്കുന്നതിൻറെ ഭാഗമായാണ് സി -17 ഗ്ലോബ്‌മാസ്റ്റർ III കാർഗോ വിമാനം കാബൂൾ വിമാനത്താവളത്തിലെത്തിയത്. കാർഗോ ഇറക്കുന്നതിന് മുൻപേ സുരക്ഷ പരിധികൾ ലംഘിച്ച നൂറുകണക്കിന് അഫ്ഗാൻ പൗരന്മാർ വിമാനത്തെ വളഞ്ഞു. വിമാനത്തിൻറെ പുറത്ത് കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം പറന്നുയർന്നത്. ഈ സമയം വിമാനത്തിൻറെ പുറത്ത് നിരവധി പേർ ഉണ്ടായിരുന്നു. ഇവർ താഴേക്ക് വീഴുകയായിരുന്നു.
23.68°C








