Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിൽ ചിട്ടികമ്പനി നടത്തിയും ബ്ലേഡ് കമ്പനി നടത്തിയും പൊട്ടി ഒളിവിലുള്ള ആൾക്കാർ മാർത്തോമ സഭയുടെ കുവൈറ്റിലേയോ ദുബൈയിലേയോ ഏതെങ്കിലുമൊരു പള്ളിയിൽ ട്രസ്റ്റി ആകാൻ പറ്റുമോ എന്ന് നോക്കുകയാണെന്നാണ് വിവരം. കാരണം കോടികൾ വെട്ടിക്കാനും പറ്റും, പിടിക്കപ്പെട്ടാൽ കാര്യമായ ശിക്ഷകൾ ഒന്നും ലഭിക്കില്ല എന്നതാണത്രേ കാരണം. കുവൈറ്റ് സിറ്റി മാർത്തോമാ പള്ളിയിലെ ഇടവക വികാരിയായിരുന്ന ബൈജു സാമുവൽ ചാരിറ്റിയുടെ മറവിൽ കോടികൾ തട്ടി സസ്പെൻഷനിൽ ആയിരുന്നുവെങ്കിലും നാമമാത്രമായ നടപടി എടുത്ത് അദ്ദേഹം ഇപ്പോളും വൈദികനായി സഭയിൽ തുടരുന്നു.കുവൈറ്റിൽ ,ഇടവക വികാരിയാണ് പണം തട്ടിയതെങ്കിൽ ദുബൈ മാർത്തോ പള്ളി ഇടവകയിൽ പണം തട്ടിയത് തയ്യൽകട തൊഴിലാളിയായ ട്രസ്റ്റിയാണ്. 2019- 2020 കാലഘട്ടത്തിൽ മാത്രം തട്ടിയിരിക്കുന്നത് ഇന്ത്യൻ മണിയിൽ ഏകദേശം 85 ലക്ഷത്തിൽ പരം രൂപയാണ്.
ആഴ്ചതോറും ലഭിക്കുന്ന സ്ത്രോത്ര കാഴ്ചയും മറ്റ് പിരിവുകളും ബാങ്കിലിടാതെ ഭദ്രാസനത്തിൽ അടയ്ക്കേണ്ടുന്ന വിഹിതം അടയ്ക്കാതെ അടച്ചു എന്ന് കാണിക്കുകയും അതുപോലെ കോൺട്രാക്ടർമാർക്കും മെയിന്റൻസുകാർ്കും കൊടുക്കേണ്ടുന്ന പണം നൽകാതെ നൽകിയതായി വ്യാജ രേഖ ചമച്ച് ഈ പണം ഒരു വർഷത്തോളംകാലം തിരിമറി നടത്തി.പള്ളി ഭരണ സമിതിയിൽ രണ്ട് ഇൻടേണൽ ഓഡിറ്റർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാളുടേയും ഓഫീസ് അക്കൗണ്ടന്റും ഓഫീസ് സ്റ്റാഫുമറിഞ്ഞാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. ഈ തട്ടിപ്പ് പുറത്തുവന്നത് ജിജി മാത്യുവെന്ന ഇന്റേണൽ ഓഡിറ്ററുടെ കണ്ടെത്തലിനെ തുടർന്നാണ്. എന്നാൽ പണംതട്ടിച്ച ട്രസ്റ്റിയെ വെള്ള പൂശുവാൻ മറ്റൊരു ഇന്റേണൽ ഓഡിറ്ററായ സജി ജോർജ് നൽകിയ കെട്ടിച്ചമച്ച ഓഡിറ്റ് റിപ്പോർട്ടും ഐടുഐ നയൂസിന് ലഭിച്ചു. ഇദ്ദേഹം ഇടവക വികാരിയെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും ഞങ്ങൾക്ക് ലഭിച്ചു
ഇൻ്റേണൽ ഓഡിറ്റിങിൽ കണ്ടെത്തിയ സാമ്പത്തിക തിരിമറികളെ കുറിച്ചുള്ള സജി ജോർജിന്റെ റിപ്പോര്‌ട്ടിനെ തുടർന്ന് മെത്രാപ്പോലീത്തയെ ചുമതലപ്പെടുത്തിയ ജേക്കബ് കോവൂർ കമ്മീഷൻ നടത്തിയ ഓഡിറ്റിങ്ങിലും മേൽ പറഞ്ഞ തുകയുടെ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതേ കമ്മറ്റി തന്നെയായിരുന്നു കോവിഡിനെ തുടർന്ന് 2020-2021 സാമ്പത്തിക വർഷം ചുമതലയിലുണ്ടായിരുന്നത്. ഇവർ പ്രസ്തുത കാലയളവിലെ കണക്കുകളും എക്സ്റ്റേണൽ ഓഡിറ്റിങിന് വിധേയമാക്കാനുള്ള കൽപന ഇക്കഴിഞ്ഞ 13ാം തീയതി ഭദ്രാസന മെത്രാപ്പോലീത്ത നൽകുകയുണ്ടായി.
ലക്ഷങ്ങളുടെ തട്ടിപ്പ് ഇടവകയിൽ നടന്നുവെങ്കിലും പതിവുപോലെ ഇടവക വികാരിയായിരുന്ന സിജു സി ഫിലിപ്പിന്റെ പേരിൽ യാതൊരുവിധ നടപടികളുമുണ്ടാകില്ല.ഇടവകകളിൽ സാമ്പത്തിക തട്ടിപ്പുകൾ നടക്കുമ്പോൾ പലപ്പോഴും വൈദികർ രക്ഷപ്പെടുകയും അൽമായർ ക്രൂശിക്കപ്പെടുകയും ചെയ്യുകയാണ് പതിവ് . ഒരു ഇടവകയുടെ പരിപൂർണ ചുമതല ഇടവക വികാരിയായിരിക്കെ ഇത്ര വലിയ തട്ടിപ്പുകൾ നടക്കുമ്പോളും ഇത് അറിയാതിരിക്കുന്ന ഇടവക വികാരിക്കെതിരെ യാതൊരു നടപടികളും കൈക്കൊള്ളില്ല എന്നതാണ് വിരോധാഭാസം.
23.82°C








