Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:20 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 67 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ്. മയക്കുമരുന്ന് കടത്തിൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് പോലീസിന്റെ ആവശ്യം. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.വ്ലോഗർ സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കമെന്നതിന്റെ കാരണമായിട്ടാണ് പോലീസുകാർ മയക്കുമരുന്ന് കേസ് ഹർജിയിൽ ചേർത്തിരിക്കുന്നത്. പ്രതികൾ കഞ്ചാവ് ചെടി ഉയർത്തിപ്പിടിച്ചു കാണിക്കുന്ന ചില ദൃശ്യങ്ങൾ അവരുടെ സ്വന്തം യൂട്യൂബ് ചാനലിൽ പരസ്യപ്പെടുത്തിയിരുന്നു. സ്വന്തം വണ്ടിയിൽ കഞ്ചാവ് ചെടി നട്ടു പിടിപ്പിക്കുമെന്നും ഇവർ ആഹ്വാനം ചെയ്തിരുന്നതായി പോലീസ് പറയുന്നു.

അതേസമയം, വ്ലോഗർമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ചവർ ആരും തന്നെ ഇപ്പോൾ പ്രതികരണങ്ങളുമായി രംഗത്തു വരുന്നില്ല. കുട്ടികളെ വരെ അപകടകരമായി സ്വാധീനിക്കുന്ന ഇത്തരത്തിലുള്ള വ്ലോഗുകൾ നിരോധിക്കണമെന്ന് വരെ വിമർശനം ഉയർന്നിരുന്നു.

Readers Comment

Add a Comment