Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:14 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഫ്ഗാനിസ്ഥാൻറെ നിയന്ത്രണം പൂർണമായും പിടിച്ചെടുത്ത താലിബാൻ രാജ്യത്തിൻറെ പേര് മാറ്റി. ഇസ്ലാമിക് റിപബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ എന്നാണ് പുതിയ പേരെന്നാണ് പുതിയ റിപ്പോർട്ടുകൾ. താലിബാൻ പിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാൻകാരാണ് വിമാനങ്ങളിലേക്ക് ഇരച്ചുകയറുന്നത്. കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദയനീയ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

ജനക്കൂട്ടം നിയന്ത്രിക്കുന്നതിൻറെ ഭാഗമായി സുരക്ഷ ഭടൻമാർ നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. റൺവേയിലടക്കം ജനം തടിച്ചുകൂടിയതിനെ തുടർന്ന് കാബൂൾ വിമാനത്താവളം പൂർണമായും അടച്ചു. അഫ്ഗാനിൽ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച താലിബാൻ രാജ്യത്ത് ഇനി ഇസ്ലാമിക ഭരണമായിരിക്കുമെന്നും വ്യക്തമാക്കി. 

Readers Comment

Add a Comment