Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അഫ്‌ഗാൻ വഴിയുള്ള വ്യോമപാത അടച്ച സാഹചര്യത്തിൽ നിരവധി എയർലൈനുകൾ തങ്ങളുടെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടുതുടങ്ങി. അഫ്‌ഗാൻ പ്രസിഡൻറിൻറെ കാബൂളിലെ കൊട്ടാരത്തിൻറെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിനെ തുടർന്നാണ് അഫ്‌ഗാൻ വ്യോമാതിർത്തി ഒഴിവാക്കുന്നത്. . നിലവിൽ, അമേരിക്കയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഇന്ധനം നിറക്കുന്നതിനായി ഗൾഫ് രാജ്യത്തേക്ക് വഴിതിരിച്ചുവിടുകയാണെന്നാണ് റിപ്പോർട്ടുകൾ. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് വരാനിരിക്കുന്ന വിമാനങ്ങൾക്ക് എയർ ഇന്ത്യ പുതിയ റൂട്ടുകൾ തെരഞ്ഞെടുക്കുകയാണ്. കാബൂൾ നഗരത്തിൽ താലിബാൻ അധികാരം സ്ഥാപിച്ചതോടെ നിരവധി ആളുകളാണ് രാജ്യത്തു നിന്ന് പലായനം ചെയ്യുന്നത്. കാബൂൾ വിമാനത്താവളത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടയിലാണ് അഫ്‌ഗാൻ വ്യോമപാത അടച്ചതായി റിപ്പോർട്ടുകൾ വരുന്നത്.ജനത്തിരക്കിൽ മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്
23.82°C








