Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:07 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 68 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഫ്​ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുത്തതോടെ രാജ്യം വിട്ട പ്രസിഡന്റ് അഷ്റഫ് ഗനിക്ക് താജിക്കിസ്താൻ  പ്രവേശനാനുമതി നിഷേധിച്ചു. തുടർന്ന് അഷ്റഫ് ഗനി ഒമാനിൽ ഇറങ്ങി. അദ്ദേഹം അമേരിക്കയിലേക്ക് പോയേക്കുമെന്നാണ് സൂചന. താലിബാൻ കാബൂളിൽ പ്രവേശിച്ചതോടെയാണ് ഗനിയും അദ്ദേഹത്തോട് അടുത്ത ഏതാനും പേരും രാജ്യം വിട്ടത്. 

എന്നാൽ അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി രാജ്യം വിട്ടിട്ടില്ല. തന്റെ പെൺകുട്ടികളോടൊപ്പം കാബൂളിലുണ്ടെന്ന് കർസായി പറഞ്ഞിരുന്നു. ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വീഡിയോ സന്ദേശത്തിൽ ഹമീദ് കർസായി താലിബാനോട് അഭ്യർത്ഥിച്ചിരുന്നു. ജനങ്ങളോട് സംയമനം പാലിച്ച് വീടുകളിൽ തന്നെ കഴിയണമെന്ന് അഭ്യർത്ഥിച്ച കർസായി രാഷ്ട്രീയ നേതൃത്വത്തോട് പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും അഭ്യർത്ഥിച്ചു. 

Readers Comment

Add a Comment