Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:17 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അത്താണിയിലെ ബേക്കറിയിൽ നിന്ന് 'ഷവർമ' കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസർ ബേക്കറിയിൽ പരിശോധന നടത്തി. ഷവർമയ്‌ക്കൊപ്പം നൽകിയ 'മയോണൈസ്' മോശമായതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ചെങ്ങമനാട് ഇളയിടത്ത് ഗോകുൽ സോമൻ, പുതിയേടൻ റെനൂബ് രവി, വാടകപ്പുറത്ത് ജിഷ്ണു വേണു, ചെട്ടിക്കാട് ശ്രീരാജ് സുരേഷ്, പാലപ്രശ്ശേരി ആട്ടാംപറമ്ബിൽ അമൽ കെ. അനിൽ എന്നിവരെ ചെങ്ങമനാട് ഗവ. ആശുപത്രിയിലും കുന്നുകര മനായിക്കുടത്ത് സുധീർ സലാം, മക്കളായ ഹൈദർ, ഹൈറ എന്നിവരെ ദേശം സി.എ. ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച വൈകീട്ടാണ് ഇവർ ഷവർമ കഴിച്ചത്. ശനിയാഴ്ച രാവിലെ രാവിലെ വയറിളക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ഇവർ കലക്ടർക്ക് പരാതി നൽകി. തുടർന്ന് പൊലീസ് ബേക്കറി അടപ്പിച്ചു. ഉടമയെ അറസ്റ്റ് ചെയ്തു.

Readers Comment

Add a Comment