Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വാക്‌സിനേഷൻ യജ്ഞം ഫലം കാണുന്നു. ഓഗസ്റ്റ് ഒൻപതിനാണ് വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചത്. തുടർന്നുള്ള ഏഴ് ദിവസം കൊണ്ട് 24,16,706 പേർക്കാണ് വാക്‌സിൻ നൽകിയത്. ആദ്യ ദിവസങ്ങളിൽ വാക്‌സിൻറെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതൽ വാക്‌സിൻ ലഭ്യമായതോടെ വാക്‌സിനേഷൻറെ എണ്ണം വർധിച്ചു.തിങ്കൾ 2,54,409, ചൊവ്വ 99,528, ബുധൻ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246 ഞായർ 3,24,954 എന്നിങ്ങനെയാണ് വാക്‌സിനേഷൻ കണക്ക്. സംസ്ഥാനത്തിന് 5 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിൻ കൂടി ലഭ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്നും വാക്‌സിനേഷൻ സജീവമാക്കാനാണ് ആരോഗ്യ വകുപ്പിൻറെ നിർദേശം.മൂന്ന് ദിവസത്തെ വാക്‌സിൻ ഡ്രൈവും സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ അലോട്ട്‌മെൻറ് കൂടാതെ സ്‌പോട്ട് അലോട്ട്‌മെൻറ് കൂടി നടത്തി വാക്‌സിനേഷൻ പരമാവധി വർധിപ്പിക്കാനാണ് നിർദേശം. സംസ്ഥാനത്ത് ഇതുവരെ 2,42,66,857 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. അതിൽ 1,75,79,206 പേർ ആദ്യ ഡോസ് വാക്‌സിനും 66,87,651 പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.
28.82°C








