Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
താലിബാൻ സൈന്യം അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചതിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ അടിയന്തര യോഗം വിളിച്ചു. തിങ്കളാഴ്‌ച നടക്കുന്ന സുരക്ഷ കൗൺസിൽ യോഗത്തിൽ യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ് കാബൂളിലെ നിലവിലെ സ്ഥിതി വിശദീകരിക്കും. താലിബാൻ സൈന്യം അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ച സാഹചര്യം, അഫ്‌ഗാൻ പ്രസിഡൻറ് അഷ്‌റഫ് ഗനി രാജ്യം വിട്ടത്, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ എന്ന പേരിലുള്ള പുതിയ താലിബാൻ സൈന്യത്തിൻറെ രാഷ്ട്ര പ്രഖ്യാപനം എന്നിവയെല്ലാം യോഗത്തിൽ ചർച്ചയാകും.
അഫ്ഗാനിസ്ഥാനിലെ ആക്രമണം ഉടനടി നിർത്തിവയ്ക്കണമെന്നും ദീർഘകാല ആഭ്യന്തരയുദ്ധം ഒഴിവാക്കാൻ ചർച്ചയ്ക്ക് തയ്യാറാകണമെന്നും യുഎൻ സെക്രട്ടറി ജനറൽ വെള്ളിയാഴ്ച താലിബാനോട് ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്നാണ് ഞായറാഴ്ച താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചത്.താലിബാൻ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന വാർത്തകൾക്കെതിരെയും യുഎൻ മേധാവി ശക്തമായി പ്രതികരിച്ചിരുന്നു.
28.73°C








