Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

‌ ഓണത്തിന് ഇത്തവണയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ആഘോഷങ്ങൾ വീടുകളിൽ തന്നെ ചുരുക്കണമെന്ന് ആരോഗ്യ വകുപ്പും പൊലീസും അഭ്യർഥിച്ചു. ഓണത്തിന് സാംസ്‌കാരിക പരിപാടികൾക്കും ആഘോഷങ്ങൾക്കും അനുമതിയില്ല.സദ്യയും ആഘോഷങ്ങളും വീടുകൾക്കകത്തു മാത്രമേ നടത്താൻ പാടുള്ളൂ. ബീച്ചുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കണമെങ്കിൽ ഒരു ഡോസ് വാക്‌സിൻ എടുക്കുകയോ 72 മണിക്കൂർ മുൻപുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഉള്ളവരോ ഒരു മാസം മുൻപ് കൊവിഡ് ബാധിച്ചവരോ ആകണം. കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമേ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനമുണ്ടാകൂ. രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ കടകൾ തുറക്കാം.ആരാധനാലയങ്ങളിൽ പ്രത്യേകിച്ച് ക്ഷേത്രങ്ങളിൽ ഒരേ സമയം 40 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. ചിങ്ങ മാസപ്പൂജകൾക്ക് ശബരിമല നട ആഗസ്റ്റ് 16 മുതൽ 23 വരെ തുറക്കുമെങ്കിലും പ്രവേശനത്തിന് കർശന നിയന്ത്രണമുണ്ട്. പ്രതിദിനം 15000 പേർക്കാണ് പ്രവേശനം. പൊലീസിൻറെ വെർച്വൽ ക്യൂ വഴിയാണ് പ്രവേശനത്തിന് രജിസ്റ്റർ ചെയ്യേണ്ടത്. അനുമതി ലഭിക്കുന്നവർ കൊവിഡ് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കേറ്റോ, 48 മണിക്കൂറിനു മുൻപെടുത്ത ആർ.ടി.പി.സി. ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കേറ്റോ ഉള്ളവരായിരിക്കണം.ഓണത്തിന് അനാവശ്യമായി പുറത്തിറങ്ങുന്നവർ പൊലീസിനെ സർട്ടിഫിക്കറ്റുകൾ കാണിക്കേണ്ടി വരും. തിരക്ക് അമിതമായാൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പിഴ ചുമത്തും. അതേ സമയം തിരുവോണത്തിൻറെ പിറ്റേ ദിവസമായ ഓഗസ്റ്റ് 22ന് വാരാന്ത്യ ലോക്ക്ഡൗൺ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. കൊവിഡിൻറെ മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് കൂട്ടമായി പുറത്തിറങ്ങാതെ പരമാവധി ആളുകൾ ഓണക്കാലത്ത് സ്വന്തം വീടുകളിൽത്തന്നെ കഴിയണമെന്ന അഭ്യർഥനയാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നത്.ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങിയാലുണ്ടാകാവുന്ന രോഗ വ്യാപന തീവ്രത കണക്കിലെടുത്ത് കനത്ത ജാഗ്രതയാണ് ഓണം നാളുകളിൽ സർക്കാർ ലക്ഷ്യമിടുന്നത്.

Readers Comment

Add a Comment