Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:25 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തുടരാമെന്ന് കോടതി. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ കാരക്കാമല മഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി വിധിച്ചു. നേരത്തെ മഠത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചിരുന്നു. കാരയ്ക്കാമല കോൺവെന്‍റിൽ അല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചാൽ സുരക്ഷ നൽകാൻ പൊലീസിന് നിർദേശം നൽകിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. കോൺവെന്‍റിലെ താമസവുമായി ബന്ധപ്പെട്ടുളള ഹർജി എത്രയും വേഗം തീർപ്പാക്കാൻ മുൻസിഫ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മഠത്തിൽ നിന്ന് പുറത്താക്കുന്നതിനെതിരെ സിസ്റ്റർ ലൂസി നൽകിയ ഹർജിയിലാണ് ഉത്തരവ്. വിധിയിൽ സന്തോഷമുണ്ടെന്നും ഇത് നീതിയുടെ വിജയമെന്നും ലൂസി.കോണ്‍വെന്റില്‍ നിന്ന് ലൂസി ഇറങ്ങി പോകണമെന്ന് ഉത്തരവിടാന്‍ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.കോൺവെന്റിൽ നിന്നും സി ലൂസി ഇറങ്ങി പോകണമെന്ന് ഹൈക്കോടതിക്ക് ഉത്തരവിടാൻ സാധിക്കില്ല. കോൺവെന്റിലെ താമസവുമായി ബന്ധപ്പെട്ട ഹർജി എത്രയും വേഗം തീർപ്പാക്കണമെന്ന് മുൻസിഫ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കോൺവെന്റിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Readers Comment

Add a Comment