Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിവാദ ഭൂമി ഇടപാടിൽ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. ജില്ല സെഷൻസ് കോടതി വിധിക്കെതിരെ കർദിനാൾ നൽകിയ അപ്പീൽ ഹർജികൾ തള്ളിയ ഹൈക്കോടതി ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു.അതിരൂപതയുടെ കടം വീട്ടാനെന്ന പേരിൽ ഭൂമി വിൽപ്പന നടത്തിയതിലൂടെ കോടികളുടെ നഷ്‌ടമുണ്ടായെന്ന് ആരോപിച്ച് വിശ്വാസിയായ ജോഷി വർഗീസ് നൽകിയ പരാതിയിലാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി കർദിനാൾ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത്.സഭയുടെ മുൻ ഫിനാൻസ് ഓഫിസർ ഫാദർ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവരും വിചാരണ നേരിടണം.സിറോ മലബാർ സഭയുടെ ഉടമസ്ഥതയിൽ വരുന്ന എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ഒരേക്കർ അറുപത് സെൻറ് വിൽപ്പന നടത്തിയതാണ് കേസിന് ആസ്‌പദം. ഭൂമി വിൽപ്പന നടത്തിയെങ്കിലും കടം വീട്ടാൻ കഴിഞ്ഞില്ല.ആലഞ്ചേരിക്കെതിരെ ഗുരുതര ആരോപണങ്ങൾസ്വന്തം താൽപര്യത്തിന് അനുസരിച്ച് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് സാമ്പത്തിക നഷ്‌ടമുണ്ടായെന്നും വ്യാജ രേഖ ചമച്ചെന്നും ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരൻ ഉന്നയിച്ചത്. ഇത് തെളിയിക്കുന്ന രേഖകളും കോടതിയിൽ സമർപ്പിച്ചിരുന്നു.ഇത് പരിശോധിച്ചാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി ഭൂമി ഇടപാടിൽ കർദിനാൾ വിചാരണ നേരിടണമെന്ന നിർണായക ഉത്തരവ് നൽകിയത്. എന്നാൽ ഇതിനെതിരെ കർദിനാൾ ജില്ല സെഷൻസ് കോടതിയെ സമീപിച്ചു.സെഷൻസ് കോടതിയും മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവച്ചതോടെ കർദിനാൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൾ ഹൈക്കോടതിയും കർദിനാളിൻറെ വാദങ്ങൾ തള്ളുകയായിരുന്നു.
23.68°C








