Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:33 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോട്ടയം തിരുവാർപ്പ് പള്ളിക്ക് പൊലീസ് സംരക്ഷണമേർപ്പെടുത്താനുള്ള സിവിൽ കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. രണ്ട് വർഷമായിട്ടും കോടതി ഉത്തരവ് നടപ്പാക്കാത്തത് അപമാനമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു.

അതിനാവശ്യമായ പൊലീസ് സംരക്ഷണമൊരുക്കാൻ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും ഹൈക്കോടതി നിർദ്ദേശം നൽകി. ക്രമസമാധന പ്രശ്‌നമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച നടപടികൾക്ക് സംസ്ഥാന പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്നും ആറാഴ്ച്ചയ്ക്കുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.പള്ളിത്തർക്ക കേസുകൾ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ഡിജിപിയോടും ജില്ലാ പോലീസ് മേധാവിയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ക്രമസമാധന പ്രശ്‌നമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു.

Readers Comment

Add a Comment