Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുന്‍ കേരള ടെന്നിസ്​ താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തന്‍വി ഭട്ട് (21)​ ദുബൈയില്‍ ആത്​മഹത്യ ചെയ്​ത നിലയില്‍. ദുബൈ ഹെരിയറ്റ്​-വാട്ട്​ ആന്‍ഡ്​ മിഡ്​ല്‍സെക്​സ്​ കോളജിലെ സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു.

2012ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരീസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്​ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയ തന്‍വി പരിക്കേറ്റതിനെ തുടര്‍ന്ന്​ ടെന്നിസ്​ ലോകത്ത്​ നിന്ന്​ പിന്‍മാറിയിരുന്നു. മുട്ടുകാലിനേറ്റ പരിക്കിനെ തുടര്‍ന്ന്​ രണ്ട്​ തവണ ശസ്​ത്രക്രിയക്ക്​ വിധേയയായി.17ാം വയസില്‍ നട്ടെല്ലിനെ കൂടി പരിക്ക്​ ബാധിച്ചതോടെ ടെന്നിസ്​ ലോകത്ത്​ നിന്ന്​ പൂര്‍ണമായും പിന്‍മാറി. ഇതേതുടര്‍ന്ന്​ മാനസികമായി ബുദ്ധിമുട്ട്​ നേരിട്ടിരുന്നു. പിതാവ്​: ഡോ. സഞ്​ജയ്​ ഭട്ടും മാതാവ്​ ലൈലാനും സഹോദരന്‍ ആദിത്യയും മുന്‍ കേരള താരങ്ങളാണ്.

Readers Comment

Add a Comment