Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യസഭയിലുണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷാംഗങ്ങൾക്കെതിരെ രാജ്യസഭാ ചെയർമാൻ വെങ്കയ്യായിഡുവിനോട് രേഖാമൂലം മറുപടി ആവശ്യപ്പെട്ട് കേന്ദ്രം. പ്രഹ്ലാദ് ജോഷി, പീയുഷ് ഗോയൽ, മുക്തർ അബ്ബാസ് നഖ്വി എന്നിവർ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി.
ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് പാർലമെന്ററികാര്യ മന്ത്രി വാർത്താസമ്മേളനം വിളിച്ചുചേർക്കും. സഭാ ബഹളങ്ങൾക്കിടെ രാജ്യസഭയ്ക്ക് അകത്ത് മേശപ്പുറത്ത് കയറി പ്രതിഷേധിച്ച നേതാക്കൾക്കെതിരെ നടപടി വേണമെന്നാണ് സർക്കാർ നിലപാട്. കേരളത്തിൽ നിന്നുള്ള എംപിമാരായ ബിനോയ് വിശ്വവും ടി ശിവദാസനും പ്രതിഷേധിച്ചവരുടെ കൂട്ടത്തിലുണ്ട്.കഴിഞ്ഞ ദിവസവും രാജ്യസഭ പ്രതിപക്ഷ ബഹളങ്ങൾക്ക് സാക്ഷിയായിരുന്നു. ബഹളങ്ങൾക്കൊടുവിൽ രാജ്യസഭാ ചെയർമാൻ വികാരാധീനനായി ആണ് പ്രതികരിച്ചത്. സഭയുടെ പവിത്രത ചില അംഗങ്ങൾ തകർത്തതായി ഉപരാഷ്ട്രപതി വിമർശിക്കുകയും ചെയ്തിരുന്നു.
23.82°C








