Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:09 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അനാഥ – അ​ഗതി – വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള സാമൂഹ്യ പെൻഷൻ നിർത്തലാക്കി. അഗതി മന്ദിരങ്ങൾക്ക് സർക്കാർ സഹായം നൽകുന്നുണ്ടെന്ന് പറഞ്ഞാണ് പെൻഷൻ നിർത്തലാക്കിയിരിക്കുന്നത്. എന്നാൽ സർക്കാർ നടപടിയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.ഏഴ് വർഷത്തിനിടയ്ക്ക് നൂറു രൂപ മാത്രമാണ് ഈ മേഖലയ്ക്ക് ഗ്രാൻഡ് വർധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അഗതി മന്ദിരങ്ങളിൽ ഉള്ള വ്യക്തികൾക്ക് ലഭിക്കുന്ന തുക ആവശ്യങ്ങൾക്ക് പോലും തികയുന്നില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പെൻഷൻ മാത്രമാണ് വയോധികരുടെ ഒരേയൊരു ആശ്രയം. കഴിഞ്ഞ വർഷത്തെ ഗ്രാൻഡ് ആണ് ഈ വർഷം ലഭിക്കുന്നത്. അതുകൊണ്ട് മാത്രം ഒരാൾക്ക് ജീവിക്കാൻ കഴിയില്ലെന്നും പരാതികൾ ഉയരുന്നുണ്ട്.അതേസമയം, സർക്കാർ നടപടിയെ ശക്തമായി എതിർക്കാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെയും മറ്റു സംഘടനകളുടെയും തീരുമാനം. മത പുരോഹിതരും മറ്റു അനാഥ അഗതി മന്ദിരങ്ങളുടെ നടത്തിപ്പുകാരും എതിർപ്പ് അറിയിച്ച്‌ രംഗത്ത് വന്നിട്ടുണ്ട്.


 

Readers Comment

Add a Comment