Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കത്വ, ഉനാവോ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് യൂത് ലീഗ് സംസ്ഥാന ജനറൽ സെക്രടറി പി കെ ഫിറോസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് പി കെ ഫിറോസ്. പി എം എൽ എ ആക്‌ട് പ്രകാരമാണ് പി കെ ഫിറോസിനെതിരെ കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി പി കെ ഫിറോസിനെ ഇ ഡി ചോദ്യം ചെയ്യും. നോട്ടീസ് അയച്ച്‌ വിളിച്ച്‌ വരുത്തിയാകും ചോദ്യം ചെയ്യുക. ഒന്നാം പ്രതിയായ യൂത്ത് ലീഗിന്റെ മുൻ അഖിലേന്ത്യാ നേതാവ് സി കെ സുബൈറിനെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു.

കത്വയിലും ഉനാവോയിലും പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ പി കെ ഫിറോസും സി കെ സുബൈറും ഫൻഡ് പിരിവ് നടത്തിയിരുന്നു. പള്ളികളിൽ നിന്നും പ്രവാസികളിൽ നിന്നും മറ്റുമായിരുന്നു പിരിവ് നടത്തിയിരുന്നത്. ഇത് കൃത്യമായി പെൺകുട്ടികളുടെ കുടുംബത്തിന് ലഭിച്ചില്ലെന്നും വലിയ തോതിൽ വകമാറ്റിയതായും ആരോപണമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിക്കുകയും ഇപ്പോൾ കേസെടുക്കുകയും ചെയ്തിരിക്കുന്നത്.പിരിവ് ലഭിച്ച ഒരു കോടിയോളം രൂപയിൽ പതിനഞ്ച് ലക്ഷത്തോളം രൂപ പ്രതികൾ വകമാറ്റി വിനിയോഗിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. സുബൈറിനെ കഴിഞ്ഞ മാസം ഇഡി സമൻസ് അയച്ച്‌ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ പിരിച്ച തുകയിൽ വലിയ വിഭാഗവും യൂത്ത് ലീഗ് ദേശീയ ഭാരവാഹികളും സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് അടക്കമുള്ളവരും തട്ടിയതായി യൂസഫ് പടനിലം ആരോപിച്ചിരുന്നു.

Readers Comment

Add a Comment