Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:29 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വകാര്യ ആശുപത്രികൾക്കു 20 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സീൻ വാങ്ങി നൽകുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 126 കോടി രൂപ അനുവദിക്കും. വാക്സീൻ ചാലഞ്ചിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ചാണു സ്വകാര്യ ആശുപത്രികൾക്കു വാക്സീൻ ലഭ്യമാക്കുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വാങ്ങുന്ന വാക്സീൻ സ്വകാര്യ ആശുപത്രികൾക്കു ഡോസിന് 630 രൂപ നിരക്കിൽ നൽകും. ഈ തുക സ്വകാര്യ ആശുപത്രികൾ കോർപറേഷനു നൽകണം. സർവീസ് ചാർജ് 150 രൂപ കൂടി ഈടാക്കിയാവും ആശുപത്രികൾ വാക്സീൻ നൽകുക. 

സംസ്ഥാന സർക്കാർ വാക്സീൻ വാങ്ങിനൽകാമെന്ന ഉറപ്പിൽ സ്വകാര്യ ആശുപത്രികൾ നേരത്തെ 20 കോടി രൂപ ആരോഗ്യ വകുപ്പിനു കൈമാറിയിട്ടുണ്ട്. സംസ്ഥാനങ്ങൾ വാക്സീൻ വില കൊടുത്തു വാങ്ങണമെന്നു നേരത്തേ കേന്ദ്രം പ്രഖ്യാപിച്ചത് വിവാദമായതിനു പിന്നാലെയാണു സൗജന്യമായി വാക്സീൻ വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തോടെ കേരളം വാക്സീൻ ചാലഞ്ച് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതിനു സംഭാവനകൾ സ്വീകരിച്ചു. ഈ തുക പ്രത്യേകമായി രേഖപ്പെടുത്താതെ ദുരിതാശ്വാസ നിധിയിലെ കോവിഡ് ഹെഡിലാണ് ഉൾപ്പെടുത്തിയത്. 
ഇതിനകം 775.48 കോടി രൂപ ലഭിച്ചു. ഭക്ഷ്യക്കിറ്റ് വിതരണത്തിനു ചെലവഴിച്ച 450 കോടിയും ആരോഗ്യ മേഖലയ്ക്കു ലഭിച്ച 36.36 കോടിയും ഉൾപ്പെടെ 878.07 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാർ സ്വകാര്യ ആശുപത്രികൾ വഴി സൗജന്യമായാണു വാക്സീൻ നൽകുന്നത്.

Readers Comment

Add a Comment