Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:19 am
  • 19th April, 2024
  • Broken Clouds
29.28°C28.82°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആറ്റിങ്ങലിൽ നഗരസഭാ ജീവനക്കാർ മീൻ വിൽപ്പനക്കാരിയുടെ വിൽപ്പന തടഞ്ഞ് മീൻ തട്ടിത്തെറിപ്പിച്ചുവെന്ന് പരാതി. ആറ്റിങ്ങലിലെ അവനവഞ്ചേരിയിൽ മീൻ വിൽപ്പന നടത്തുന്ന അഞ്ചുതെങ്ങ് സ്വദേശി അൽഫോൻസയാണ് പരാതിക്കാരി. നഗരസഭാ ജീവനക്കാർ മീൻവിൽപ്പന തടഞ്ഞ് മീൻ തട്ടിത്തെറിപ്പിച്ചുവെന്നാണ് അൽഫോൻസ പറഞ്ഞത്.

നഗരസഭാ പരിധിയിലുള്ള അവനവഞ്ചേരിയിൽ വിൽപ്പനയ്ക്ക് വെച്ച മത്സ്യമാണ് ജീവനക്കാർ വലിച്ചെറിഞ്ഞത്. 2000 രൂപയിലേറെ വിലവരുന്ന മത്സ്യം കുട്ടയിൽ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർ എത്തി വിൽപ്പന ചോദ്യം ചെയ്ത് പലകയുടെ തട്ടിൽ വെച്ചിരുന്ന മത്സ്യം തട്ടോടുകൂടി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. എന്നാൽ, ഇത് തടസപ്പെടുത്താൻ ശ്രമിച്ചതോടെ അൽഫോൺസ റോഡിലേക്ക് വീഴുകയും ഇവരുടെ
കൈക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് അൽഫോൺസയെ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നും മീൻകുട്ട നഗരസഭയുടെ വാഹനത്തിൽ കേറ്റുന്നതിനിടെ ഉണ്ടായ ബഹളത്തിൽ സംഭവിച്ചതാണെന്നും ജീവനക്കാർ വിശദീകരിച്ചു. അനുമതി ഇല്ലാത്ത സ്ഥലത്തായിരുന്നു അൽഫോൻസയുടെ മീൻ വിൽപ്പനയെന്നും ജീവനക്കാർ പറഞ്ഞു. താക്കീത് നൽകിയിട്ടും അത് അവഗണിച്ച് അൽഫോൻസ വിൽപ്പന നടത്തുക ആയിരുന്നെന്നാണ് നഗരസഭയുടെ വാദം.

Readers Comment

Add a Comment