Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊല്ലം ആശ്രാമം മൈതാനത്തെ കോൺക്രീറ്റ് നിർമിതികളെച്ചൊല്ലി സിപിഎം- സിപിഐ തർക്കം രൂക്ഷം. കോൺക്രീറ്റ് നിർമിതികളെ എതിർക്കുന്നവരെ വികസന വിരോധികളാക്കുന്ന എം മുകേഷ് എംഎൽഎയ്ക്ക് സ്ഥല - ജല വിഭ്രാന്തിയെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ വിജയകുമാർ. കായൽ കൈയ്യേറ്റവും മാലിന്യ നിർമാർജനവും തടയാൻ എം എൽ എയ്ക്ക് കഴിയുന്നില്ലെന്നും വിമർശനമുണ്ട്.
ആശ്രാമം മൈതാനത്തിന്റെ സ്വാഭാവിക ഭംഗി നിലനിർത്തണമെന്നും വികസനത്തിന്റെ പേരിൽ കോൺക്രീറ്റ് കെട്ടിട നിർമ്മാണം നടത്തരുതെന്നും പറയുന്നവരെ വികസന വിരോധികളായി ചിത്രീകരിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കൊല്ലം എം എൽ എ എം മുകേഷിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നാണ് സി പി ഐ വിമർശനം. എം എൽ എക്ക് ബാധിച്ചിട്ടുള്ളത് സ്ഥല-ജല വിഭ്രാന്തിയാണ്. എവിടെ എന്ത് ചെയ്യണമെന്ന് തിട്ടമില്ല. പൈതൃക-പാരമ്പര്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന ശാലകൾക്ക് കെട്ടിടം നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം ആശ്രാമം മൈതാനമാണെന്നുള്ള എംഎൽഎയുടെ കണ്ടെത്തലിനെയാണ് പരിസ്ഥിതി വാദികളും പ്രകൃതി സ്‌നേഹികളും എതിർക്കുന്നത്. ഇവിടെത്തന്നെ കടകൾ നിർമ്മിക്കുന്നതിന്റെ പ്രാധാന്യം എത്ര വിശദീകരിച്ചാലും ആർക്കും ബോധ്യമാകില്ലെന്നുമാണ് വിമർശനം. മുകേഷിനെതിരെ ഉള്ള പരാതി പാർട്ടി സംസ്ഥാന ഘടകത്തിൽ ഉന്നയിക്കുമെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗവും എംഎൽഎ ക്ക് എതിരെ വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്ത അഡ്വ. ആർ വിജയകുമാർ പറഞ്ഞു
നിർമാണത്തിനെതിരെ ഡസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയിൽ ഉയർന്ന എതിർപ്പ് ചെവിക്കൊള്ളാതെയാണ് പ്രവൃത്തികൾ ആരംഭിച്ചതെന്നും കുറ്റപ്പെടുത്തലുണ്ട്. പാരമ്പര്യ എന്ന പേരിൽ കൊല്ലത്ത് സംഘടിപ്പിച്ച സംരംഭത്തിൽ ലോക പ്രശസ്ത ചിത്രകാരൻമാരും ശിൽപ്പികളും നിർമിച്ച ചിത്ര-ശിൽപ്പങ്ങൾ ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലെ ആർട്ട് ഗ്യാലറിയിൽ സൂക്ഷിച്ചിരുന്നതാണ്. ഈ കെട്ടിടം നവീകരിക്കുന്നതിന് 25 ലക്ഷത്തിലധികം രൂപ ടൂറിസം വകുപ്പ് ചെലവഴിച്ചു, എന്നാലിവിടെ ഇപ്പോൾ പ്രവർത്തിക്കുന്നത് സ്വകാര്യ വ്യക്തി നടത്തുന്ന കാപ്പികടയാണെന്നും കോടിക്കണക്കിന് രൂപ മൂല്യമുള്ള ചിത്ര-ശിൽപ്പങ്ങൾ ഇപ്പോഴെവിടെയാണെന്ന് എം എൽ എക്ക് അറിയുമോ എന്ന ചോദ്യവും മുന്നണിയിലെ പ്രധാന ഘടക കക്ഷി ചോദിക്കുന്നു.
അതിശയോക്തി കലർന്ന എം എൽ എയുടെ മൈതാനം വികസന വായ്ത്താരി അധികാരത്തിന്റെ അഹംഭാവത്തിൽ നിന്നുണ്ടായതാണ്. അഭിപ്രായം പറയുന്നവരെ അദ്ദേഹം വെല്ലു വിളിക്കുന്നു. മൈതാനത്ത് ഇതു വരെ നടന്ന വികസനമെല്ലാം തന്റെ കഴിവു കൊണ്ട് ഉണ്ടായതാണെന്ന് വിമ്പിളക്കുന്നത് അൽപ്പത്തം കൊണ്ടാണെന്നും വാർത്താക്കുറിപ്പായി വന്ന വിമർശനത്തിലുണ്ട്.
23.82°C








