Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളത്തിലെ  നടിയെ തട്ടിക്കൊണ്ടു പോയി വാഹനത്തിൽ പീഢിപ്പിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി കാവ്യാ മാധവൻ ഹാജരായി. കേസിൽ രഹസ്യ വിചാരണയാണ് നടന്നു വരുന്നത്. കാവ്യ ആദ്യമായാണ് കോടതിയിൽ സാക്ഷി വിസ്താരത്തിന് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ കാവ്യ കോടതിയിൽ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.

കേസിൽ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയിൽ നടി ആക്രമണത്തിനിരയാകുന്നത്.കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. സുപ്രിം കോടതി 2021 ആഗസ്തിൽ നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മേയിൽ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തിൽ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നൽകിയത്. കേസിൽ മുന്നൂറിലധികം സാക്ഷികളാണ് ഉള്ളത്.

പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ അക്രമിക്കപ്പെട്ട നടിയാണ് ഒന്നാം സാക്ഷി. മഞ്ജു വാര്യർ 11-ാം സാക്ഷിയും ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ 34-ാം സാക്ഷിയുമാണ്. നടൻ സിദ്ധിഖ് 13ാം സാക്ഷിയും കാവ്യ മാധവന്റെ സഹോദര ഭാര്യ 57ാം സാക്ഷിയുമാണ്. കേസിൽ കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.നടിയോട് ദിലീപിന് വൈരാഗ്യമുണ്ടെന്ന് കുറ്റപുത്രത്തിൽ പറയുന്നു. ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അക്രമിക്കപ്പെട്ട നടി മഞ്ജു വാരിയർക്കു നൽകിയതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അതിനാൽ മഞ്ജുവിന്റെ മൊഴി നിർണായകമാണ്. 

നടി അക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്രതാരം മഞ്ജു വാര്യർ പതിനൊന്നാം സാക്ഷി. പ്രദാന സാക്ഷികളിലൊരാളായി കരുതുന്ന മഞ്ജുവിന്റെ മൊഴി നിർണായകമാണ്. ഇന്നലെ സമർപ്പിച്ച കുറ്റപത്രത്തിൽ മഞ്ജു വാര്യർ അടക്കം സിനിമ മേഖലയിൽ നിന്ന് അൻപതോളം സാക്ഷികളുണ്ട്. ദിലീപ് എട്ടാം പ്രതിയായി സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിൽ 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉൾപ്പെടുന്നു. 

സംഭവത്തിൽ ഗൂഢാലോചന നടന്നതായി ആദ്യം ആരോപിച്ചതും മഞ്ജു വാര്യർ ആയിരുന്നു. നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അമ്മ നടത്തിയ ചടങ്ങിൽ വച്ചായിരുന്നു മഞ്ജു ആരോപണം ഉന്നയിച്ചത്. തുടർന്ന്, നടിക്ക് പിന്തുണയുമായി സിനിമമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിലും മഞ്ജുവിന്റെ പങ്ക് വലുതായിരുന്നു

Readers Comment

Add a Comment