Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:20 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 67 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് കാലവർഷം അതിശക്തമാകുമെന്ന് റിപ്പോർട്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിൻറെ അവസാനത്തോടെ രാജ്യത്തുടനീളം മൺസൂണിൻറെ ദൈർഘ്യം വർധിച്ചേക്കുമെന്നും വെള്ളപ്പൊക്കം, വരൾച്ച എന്നിവ അതീവ രൂക്ഷമാകുമെന്നും പഠനം സൂചിപ്പിക്കുന്നു. മണ്ണിൻറെ ഈർപ്പം നഷ്ടപ്പെടുന്നത് കൊണ്ടുതന്നെ വരൾച്ച സംഭവിക്കും. കൂടാതെ താപനിലയിലെ വർധനവ് മൂലം കൂടുതൽ ജലബാഷ്പീകരണം ഉണ്ടാകും ഇത് മണ്ണിൻറെ ഈർപ്പം കുറയ്ക്കുകയും വരൾച്ചയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് സെൻറർ ഫോർ ക്ലൈമറ്റ് ചേഞ്ച് റിസർച്ച് ഡയറക്ടർ ആർ കൃഷ്ണൻ പറഞ്ഞു.തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ വർധിച്ചുവരികയാണെന്നും ആഗോളതാപനം മൂലം ഇത് അതിതീവ്രമാകും. നഗരവൽക്കരണം ചൂടിൻറെ തീവ്രത വർധിപ്പിക്കും. ഇത് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമായ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പ്രധാനമായും നയിക്കുന്ന ഘടകം തെക്കുപടിഞ്ഞാറൻ മൺസൂൺ ആണ്.

Readers Comment

Add a Comment