Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:07 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് പോലീസിനെതിരെ പ്രചാരണ വേല നടക്കുകയാണെന്നും മനോവീര്യം തകർക്കുകയാണ്  ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടിൽ കാണരുത്. പോലീസ് ചെയ്യുന്നത് ഏൽപ്പിച്ച ചുമതല മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടി ഷോളയൂരിൽ ആദിവാസി മൂപ്പനെയും മകനെയും അറസ്‌റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കുടുംബ കലഹമാണ് തർക്കത്തിന് കാരണം. ക്രമസമാധാനം നിലനിർത്താനാണ് പോലീസ് ശ്രമിച്ചത്. പോലീസിന്റേത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാൽ പോലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അട്ടപാടിയിൽ മൂപ്പനും മകനുമെതിരെ പോലീസ് നടത്തിയത് നരനായാട്ടാണ്. ഭാന്ത്ര് പിടിച്ചത് പോലയൊണ് പോലീസ് പ്രവർത്തിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.മൂപ്പനെയും മകനെയും ബലം പ്രയോഗിച്ചു പിടിച്ചു കൊണ്ടുപോകുകയായിരുന്നെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എൻ ഷംസുദീൻ എം എൽ എ പറഞ്ഞു. ഭീകര വാദികളെ പിടിക്കും പോലെ പോലീസ് സംഘമെത്തി. സി പി എം നിർദ്ദേശ പ്രകാരമാണ് പോലീസ് നടപടി. സി പി എമ്മുമായി മുരുകൻ തെറ്റിയതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

 

 

Readers Comment

Add a Comment