Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓർത്തഡോക്സ്സുകാർ ഇപ്പോൾ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമിതാണ്?ഈ പിള്ളേച്ചൻ എന്തിനാണ് ദേവലോകത്തു കയറി ഇറങ്ങുന്നത്. പാർട്ടിയുടെ സംസ്ഥാനാധ്യക്ഷൻ എന്ന നിലക്ക് ചിമിട്ടൻ പ്രകടനം കാഴ്ചവെക്കുകയും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒടുക്കത്തെ മുന്നേറ്റം കാഴ്ചവെച്ചതിനെ തുടർന്നാണ് പിള്ളാച്ചനെ അങ്ങ് ദൂരെ മിസോറാമിൽ കൊണ്ട് ഗവർണ്ണർ ആക്കിക്കളഞ്ഞത്.ബി ജെ പി യിൽ ഗവർണ്ണറാക്കുക എന്നപ്രയോഗവും പവനായി ശവമായി എന്ന് പറയുന്ന പ്രയോഗവും ഏതാണ്ട് ഒരുപോലെയാണ്.പാർട്ടി ഇതുപോലെ ഗവർണ്ണർ ആക്കിയ ഒരു മാന്യദേഹം ഇന്നലെ ജവഹർനഗറിൽ നിന്ന് ബോണ്ടയും  കട്ടൻചായയും കുടിക്കുന്നത് കണ്ടു.

തിരഞ്ഞെടുപ്പിൽ ഓർത്തഡോക്സ്സുകാരെ നമ്പാൻ  പറ്റില്ല എന്ന് പിള്ളേച്ചൻ പഠിച്ചതാണ്.അതുപോലെ സുരേന്ദ്രനും ബാലശങ്കറിനും അനുഭവമുള്ളതാണ്. തേച്ചു ഒട്ടിച്ചുകളഞ്ഞിലെ ലവന്മാര്. കേരളത്തിൽ തമ്മിലടിച്ചുകിടക്കുന്ന ന്യൂനപക്ഷ കുഞ്ഞാടുകളെ കൂട്ടിക്കെട്ടി കയ്യിൽവെച്ചുതരാം ഇവർ എല്ലാം എന്റെ ഉള്ളംകൈയിലാണ് ഇത് എന്നെ കൊണ്ടെ സാധിക്കു എന്നെകൊണ്ട് മാത്രമേ സാധിക്കത്തൊള്ളൂ എന്ന് മോദിജിയുടെ അടുത്ത് പിള്ളേച്ചൻ കോഴ്സ് ഇറക്കിയതും പൊളിഞ്ഞിരുന്നു.

ഓർത്തഡോക്സ്സുകാർ സഭാ വിശ്വാസത്തിന്റെ കാര്യത്തിൽ മൊണ്ണകുഞ്ഞുങ്ങളാണെങ്കിലും തങ്ങളുടെ രാഷ്ട്രീയ കാര്യത്തിൽ പ്രബുദ്ധരാണ്. അതുകൊണ്ടാണ് സഭ നേതൃത്വം ബി ജെ പി അനുകൂല നയം സ്വീകരിച്ചെങ്കിലും വിശ്വാസികൾ പോക്കിനെടാ പോയി പണിനോക്കടാ എന്നു പറഞ്ഞു  ഇടതിനും വലതിനും വോട്ടു ചെയ്യ്തത്.പണി പതിനെട്ടുതവണയും കിട്ടിയിട്ടും പഠിക്കാത്ത ഓർത്തഡോക്സ്‌ വിശ്വാസികളുടെ സൈക്കോളജി മനസിലാകാത്ത പിള്ളേച്ചനും.വിശ്വാസികളോട് ബി ജെ പി ക്കു വോട്ടുചെയ്യണം എന്നുപറഞ്ഞാൽ മുണ്ടുപൊക്കി കാണിക്കും എന്ന് ഉറപ്പുള്ള ഓർത്തഡോക്സ് നേതൃത്വവും ഭായ് ഭായി കളിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നു പരിശോധിക്കാം.

കേരളത്തിൽ കാൽക്കാശിന്റെ വിലയില്ലെങ്കിലും കേന്ദ്രത്തിൽ അങ്ങനെയല്ലല്ലോ?
കന്നംതിരുവുകൾ കാണിച്ചുവെച്ചിരിക്കുന്നതു ചില്ലറ വല്ലതുമാണോ?
മോദിജി വിചാരിച്ചാൽ കുപ്പായമല്ല ജട്ടിവരെ കീറും.

അപ്പോൾ കേന്ദ്രത്തിൽ ഒരു പിടികിടക്കുന്നതു നല്ലതല്ലേ?

അത്താനാസിയോസ് തിരുമേനിയുടെ ദുരൂഹമായ കൊലപാതകം,ഗുജറാത്തിൽ അദ്ദേഹത്തിന്റെ പേരിലുള്ള അയ്യായിരം കോടി രൂപയുടെമേൽ മൂല്യമുള്ള ബേസിൽ ട്രസ്റ്റുമായി ചുറ്റിപ്പറ്റിയുള്ള ഇടപാടുകൾ,ചില മെത്രാപ്പോലീത്താമാരുടെ മുപ്പത്തിനാലിലെ ഭരണഘടനക്ക് വിരുദ്ധമായുള്ള ശതകോടികൾ മൂല്യമുള്ള സ്വകാര്യ ട്രസ്റ്റുകൾ,സഭയുടെ എഫ് സി ആറ് അക്കൗണ്ട് വഴി വിദേശത്തുനിന്നും നടത്തിയിട്ടുള്ള പണമിടപാടുകൾ, പരുമല ആശുപത്രിയുടെ മറവിൽ നടന്ന സഹസ്ര കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകൾ, പരുമല പള്ളിയിൽനിന്നും ലഭിക്കുന്ന ഷെഡ്യൂൾ ബി അക്കൗണ്ടിലെ അൺ അക്കൗണ്ടഡ് ആയിട്ടുള്ള പണം എവിടേക്കു പോയി എന്നത് സംബന്ധിച്ചു, ബംഗളുരുവിൽ മാത്യൂസ് ദ്വിദിയൻ ബാവ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങുവാൻ വാങ്ങിച്ച സ്ഥലം വിൽക്കുകയും ആ പണം കടത്തികൊണ്ടുപോകുകയും സഭയുടെ അക്കൗണ്ടിൽ  വരാതിരിക്കുകയും ചെയ്യ്തത്,ചെങ്കീരി ആയിട്ടുള്ളൊരു മെത്രാൻ നിരവധി ട്രസ്റ്റുകൾ തുടങ്ങുകയും ആ ട്രസ്റ്റുകളിലേക്കു ഹവാലയായി കോടികൾ  കടത്തുകയും ചെയ്ത കാര്യം,നിയമനത്തിന് ലഭിച്ച കോടികൾ കോഴയായി ലഭിച്ച പണമിടപാടുകൾ,പരുമല പള്ളിയടക്കം ഈടായി നൽകി ലോണെടുക്കുകയും ആ പണം ദുരുപയോഗം ചെയ്യ്തതും,പിന്തുടരുന്ന അക്കൗണ്ടിങ്ങിലെ തട്ടിപ്പുകളും  അങ്ങനെ എങ്ങനെയൊക്കെ മറച്ചാലും മറക്കാൻ പറ്റാത്ത ധാരാളം കാര്യങ്ങൾ ഉള്ളപ്പോൾ കേന്ദ്രത്തിൽ ഒരു പിടി നല്ലതല്ലേ.വിശ്വാസികൾക്ക് പ്രയോജനമില്ലെങ്കിലും നേതൃത്വത്തിന് പ്രയോജനമുള്ള കാര്യമല്ലേ?

പൂക്കന്നപ്പനു  മജിസ്‌ട്രേട്ടാകാം എന്ന  പദ്ധതിയനുസരിച്ചു കേരളത്തിൽനിന്ന് ന്യൂനപക്ഷ കുപ്പായ കുഞ്ഞുങ്ങളിൽ ഒരാൾക്ക്  ലോക്സഭയിൽ എം പി സ്ഥാനം കൊടുക്കുന്നു എന്ന് കേട്ട അന്ന് തൊട്ട് ഒരു അഭിവന്ദ്യൻ അരവണയും മേടിച്ചു തിന്നു,ഏറ്റുമാനൂരപ്പനെയും തൊഴുതു,കണ്ട കാവുകളായ കാവുകൾ കയറി ഇറങ്ങി അമ്പലക്കാളയോടൊപ്പം സെൽഫിയുമെടുത്തു നടക്കുമ്പോൾ ഇക്കഴിഞ്ഞയിടെ എന്തോ സ്വർണ്ണ പല്ലോ, അരഞ്ഞാണമോ,മാലയോ ഒക്കെ കിട്ടി എന്നുപറഞ്ഞു ഇപ്പോൾ കാണാനില്ല എന്നാണ് കേൾവി.

പിള്ളേച്ചനാണെങ്കിൽ മിസോറാമിലിരുന്നു പുസ്തകമെഴുതി പുസ്തകമെഴുതി മടുത്തു.സകല സബ്‌ജെറ്റുകളും തീർന്നു.വാഴ കൃഷിക്കുവന്നപ്പോൾ ചീരക്കൃഷികൂടി ചെയിതു എന്ന് പറഞ്ഞതുപോലെ ബാവായുടെ അനുസ്മരണത്തിനു വന്നപ്പോൾ കോട്ടയത്ത് കുറെ കൃതികളുടെ പരിഭാഷയുടെ  പ്രകാശനവും നടന്നു-ഓ മിസോറാം എന്ന ഇഗ്ലീഷ് കവിതാ സമാഹാരത്തിന്റെ മലയാളം ഹിന്ദി പരിഭാഷയുടെ പ്രകാശനം.
മിസോറാമിൽ ഈ മൂക്ക് പതുങ്ങിയ ഇനങ്ങൾ കണ്ടു മടുത്തു.എങ്ങനെയെങ്കിലും കേരളത്തിൽ ഒന്ന് ലാൻഡ് ചെയ്യ്താൽ മതിയെന്നായി. കേരളത്തിൽ മലമറിക്കും എന്ന് പറഞ്ഞവർപോലും പച്ചതൊടാത്ത സ്ഥിതിക്ക് ഒരു ഗവർണ്ണർക്ക് കൈകാര്യം ചെയ്യാൻ പറ്റുന്ന കാര്യമല്ലേ ഇവിടുള്ളൂ എന്നാണ് ചോദ്യം. ഏതായാലും ഈ അടുത്തകാലത്തൊന്നും ഒന്നും സംഭവിക്കില്ല . പിന്നെ പിള്ളേച്ചനിരുന്നാൽ എന്താണ് കുഴപ്പം?
ന്യൂനപക്ഷക്കാരെ പിടുത്തക്കാർക്കു ഇപ്പോൾ ഡൽഹിയിൽ നല്ല ഡിമാണ്ടാണത്രെ. കേരളത്തിൽ പച്ചതൊടണമെങ്കിൽ ഞാണ്ടുംപാത്രത്തിൽ കിടക്കുന്ന ന്യൂനപക്ഷ കുഞ്ഞാടുകളെ തമ്മിലടിപ്പിച്ചെങ്കിലേ കാര്യം നടക്കത്തൊള്ളൂ. അപ്പോൾ അരമനയിലോ, അടിയന്തിരത്തിനോ ഒക്കെ വന്നു നിന്ന് പത്തു വാർത്ത വന്നു ഇത് മോദിജിയുടെ ചാത്തന്മാർ എങ്ങാനും കണ്ടാൽ ബമ്പറടിച്ചില്ലേ ...

അപ്പോൾ എസ് പി അല്ല സാക്ഷാൽ ഡി ജി പി വിളിച്ചു കണ്ടയിമെൻറ് സോണെന്നല്ല  മുപ്പുട്ടിട്ടു പൂട്ടിയിടമാണെന്നു പറഞ്ഞാലും ഞാൻ വരും. 

Readers Comment

Add a Comment