Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വടക്കുംനാഥ ക്ഷേത്രമൈതാന വികസനമെന്ന ദേവസ്വം ബോർഡിന്റെ തീരുമാനവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ആശങ്കകളും ഉയരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രണ്ട് തവണയാണ് കൊച്ചിൻ ദേവസ്വം ബോർഡ് യോഗം വിളിച്ച്‌ ചേർത്തത്. ആദ്യ തവണ ഹൈന്ദവസംഘടനകളെ വിളിക്കാതെയായിരുന്നു യോഗം ചേർന്നത്. ഇതിനെതിരെ കനത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വിവിധ ക്ഷേത്രസംഘടനകളെയും പങ്കെടുപ്പിച്ചിരുന്നു.

ദേവസ്വം ബോർഡ് വികസനത്തിന്റെ പേരിൽ അവതരിപ്പിക്കുന്ന നിർദ്ദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണെന്നായിരുന്നു വിവിധ സംഘടനകളെ പ്രതിനിധികരിച്ചവർ ബോർഡിന് മുന്നിൽ അവതരിപ്പിച്ചത്. ഹൈന്ദവ സംഘടനകളുടെ നിർദ്ദേശം അംഗീകരിക്കണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി മേഖല ഭാരവാഹി  വി.മോഹന കൃഷ്ണൻ ആവശ്യപ്പെട്ടു. വടക്കുംനാഥ ക്ഷേത്ര മൈതാനം മതേതരത്വത്തിന്റെ ഇടമാണെന്ന ബാലചന്ദ്രന്റെ എം.എൽ.എ.യുടെ പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന് ഹിന്ദു ഐക്യവേദി തൃശ്ശൂർ താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.ക്ഷേത്ര മൈതാനത്തിന്റെ പവിത്രതയും, പൈതൃകവും നിലനിർത്തികൊണ്ടുള്ള ഏതൊരു നവീകരണ പ്രവർത്തനങ്ങൾക്കും ഭക്ത ജനങ്ങളും, ഹിന്ദു സംഘടനകളും എതിരല്ല. എന്നാൽ അതിന്റെ പേരിൽ എന്ത് അഴിഞ്ഞാട്ടവും നടത്താൻ അനുവദിക്കില്ലെന്നും താലൂക്ക് സമിതി പ്രസ്താവനയിൽ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും തൃശൂരിലെ അവരുടെ പരിപാടികൾ നടത്തുന്ന ഇടമാണ് ക്ഷേത്ര മൈതാനം. അതിനൊന്നും ഒരു തടസവും ഇല്ലാതിരിക്കെ എം എൽ എ യുടെ ഈ പ്രസ്താവന, ചില മത തീവ്രവാദ തീവ്രവാദ സംഘടനകൾക്ക് ക്ഷേത്ര മൈതാനം അനുവദിച്ചു കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.

അത്തരത്തിലുള്ള എന്തെങ്കിലും നീക്കങ്ങളുണ്ടായാൽ അതിനെതിരെ ഭക്ത ജനങ്ങളെ അണിനിരത്തി ഹിന്ദു ഐക്യവേദി ശക്തമായി പ്രതിരോധിക്കും. യോഗത്തിൽ താലൂക്ക് പ്രസിഡന്റ് പി പി അയ്യപ്പൻ അധ്യക്ഷത വഹിച്ചു. അതേസമയം ക്ഷേത്ര ശാസ്ത്രശിവചൈതന്യം നിലനിർത്തിയാകണം വികസനമെന്നും അവർ കൂട്ടിചേർത്തു. അതേ സമയം തങ്ങൾ നൽകിയ നിർദ്ദേശം ബോർഡ് അധികൃതർ മിനുട്ട്‌സിൽ രേഖപ്പെടുത്തിയില്ലെന്ന് ഇവർ പിന്നീട് ആരോപിച്ചു.നെഹ്‌റു പാർക്ക് ദേവസ്വം ബോർഡ് ഏറ്റെടുത്ത് ക്ഷേത്രോദ്യാനമാക്കി മാറ്റമെന്നും ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിവാദങ്ങളില്ലാതെ മുന്നോട്ട്‌പോകാനുള്ള ശ്രമത്തിലാണ് പ്രസിഡന്റ് വി.നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി. ഇതിന്റെ ഭാഗാമായാണ് എല്ലാം വിഭാഗം ആളുകളെയും ഉൾപ്പെടുത്തികൊണ്ട് ചർച്ചകൾ നടത്തുന്നതെന്ന് ബോർഡ് അധികൃതർ പറയുന്നു.

ആർക്കിടെക്റ്റ് എം.എം.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് സൗന്ദര്യ വത്ക്കരണത്തിന്റെ പ്ലാൻ തയ്യാറാക്കുന്നത്. സർക്കാർ ഇത്തരത്തിൽ മുന്നോട്ട് പോയാൽ ശബരിമല പ്രക്ഷോഭം പോലെ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഹൈന്ദവ സംഘടനകൾ പ്രതികരിക്കുന്നത്.

Readers Comment

Add a Comment