Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:17 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 71 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന സർക്കാർ നൽകിയ വീട് വാസയോഗ്യമായ സ്ഥലത്തല്ലെന്നു ചൂണ്ടിക്കാണിച്ച് പെട്ടിമുടി ദുരന്തത്തിലെ ഇരകൾ ഹൈക്കോടതിയെ സമീപിച്ചു. ദുരന്തത്തിൽ പെട്ടവരുടെ പുനരധിവാസം എങ്ങുമെത്തിയില്ല. നേരത്തെ താമസിച്ചിരുന്ന സ്ഥലത്തു നിന്ന് 32 കിലോമീറ്റർ അകലെയാണ് വീടു നിർമിച്ചു നൽകിയത്. റേഷൻ വാങ്ങാൻ കാൽനടയായി കിലോമീറ്ററുകൾ പോകേണ്ട സാഹചര്യമാണ് എന്നീ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർജി.

കണ്ണൻദേവൻ കമ്പനിയുടെ കൈവശമുള്ള മിച്ചഭൂമിയിൽ വീടു വയ്ക്കാൻ സ്ഥലം നൽകണം എന്ന ആവശ്യമാണ് ഇരകൾ ഹൈക്കോടതിയിൽ ഉയർത്തിയിരിക്കുന്നത്. അതേസമയം കുറ്റിയാർ വാലിയിൽ ദുരന്തത്തിൽ പെട്ടവർക്കു വീട് നിർമിച്ചു നൽകിയെന്നു സർക്കാർ കോടതിയെ അറിയിച്ചു. എട്ടു പേർക്ക് വീടു നിർമിച്ചു കൈമാറി. ആറു പേർക്കു പട്ടയം നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ അഭിഭാഷകന്റെ നിലപാട് കേട്ട കോടതി ഇതു സംബന്ധിച്ചു വിശദമായ റിപ്പോർട്ടു സമർപ്പിക്കാൻ സർക്കാരിനോടു നിർദേശിച്ചു.

Readers Comment

Add a Comment