Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു. ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കെ എം ബഷീർ കേസ് റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.സിറാജ് ഫോട്ടോഗ്രാഫർ ശിവജിക്ക് മർദ്ദനമേറ്റു. മൊബൈലും തിരിച്ചറിയൽ കാർഡും തട്ടിപ്പറിച്ചു. പത്രപ്രവർത്തക യൂണിയൻ നേതാവ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കൈയ്യേറ്റ ശ്രമം ഉണ്ടായി.സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫയും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. ഇവരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോഴാണ് 25ഓളം വരുന്ന അഭിഭാഷക സംഘം ശിവജിയെ കൈയേറ്റം ചെയ്തത്. ശിവജിയുടെ അക്രഡിറ്റേഷൻ കാർഡും മൊബെെൽ ഫോണും അഭിഭാഷകർ പിടിച്ചെടുക്കുകയും ചെയ്തു. മൊബെെലിൽ പകർത്തിയ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു. പോലീസ് ഇടപെട്ടാണ് ശിവജിയെ അക്രമി സംഘത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
പ്രതികൾ കോടതിയിൽ ഹാജരായ ശേഷം കോടതിവളപ്പിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ശിവജികുമാർ ഫോട്ടോ എടുത്തത്. ആദ്യം പുറത്തിറങ്ങിയ ശ്രീറാമിന്റെ പടം പകർത്തിയ ശേഷം, പിന്നാലെ വന്ന വഫയുടെ പടം പകർത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരൻ തടസ്സപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് വഫയുടെ അഭിഭാഷകന്റെ നേതൃത്വത്തിൽ അഭിഭാഷകരുടെ വലിയ സംഘം എത്തി ശിവജിയെ കൈയേറ്റം ചെയ്യുകയാണുണ്ടായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കെെയേറ്റ ശ്രമമുണ്ടായി.
സംഭവത്തെ തുടർന്ന് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ എത്തി മാധ്യമപ്രവർത്തകർ പരാതി നൽകാൻ ശ്രമിച്ചപ്പോൾ അഭിഭാഷക സംഘം അവിടെ എത്തിയും പ്രകോപനം സൃഷ്ടിച്ചു. സ്ഥലത്ത് നിന്ന് ടിവി ചാനലുകൾ തത്സമയ സംപ്രേഷണം ചെയ്തപ്പോൾ അത് തടസ്സപ്പെടുത്താനും ശ്രമമുണ്ടായി. സംഭവം ഒത്തുതീർപ്പാക്കാനാണ് പോലീസ് ശ്രമം.
സംഭവം മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് സിറാജ് തിരുവനന്തപുരം യൂണിറ്റ് മാനേജർ സൈഫുദ്ദീൻ ഹാജി പ്രതികരിച്ചു. വിഷയത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയുമായി മുന്നോട്ടുപോകുമെന്നും ഒത്തുതീർപ്പിനില്ലെന്നും ടി ശിവജികുമാർ അറിയിച്ചു.
വഞ്ചിയൂർ കോടതിയിൽ മുമ്പും പലതവണ മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം നടന്നിരുന്നു. കേസ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകർ ഗുണ്ടായിസം കാണിക്കുന്നത് പതിവ് സംഭവമായിട്ടുണ്ട്.
23.82°C








