Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സംസ്ഥാനത്തെ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഓൺലൈൻ പഠനം കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞു. ഓൺലൈൻ പഠനം ശാശ്വതമല്ലെന്നും മന്ത്രി വ്യക്തമാക്കി.

‘സ്‌കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുക എന്ന രീതിയാണ് സർക്കാർ പരിഗണിക്കുന്നത്. ഇതിന് കേന്ദ്രത്തിന്റെയും കോവിഡ് നിയന്ത്രണ അതോറിറ്റിയുടെയും അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചാലുടൻ കുട്ടികൾക്ക് വാക്‌സിനേഷൻ ഉൾപ്പെടെ നടപ്പാക്കും. ഓൺലൈൻ പഠനം ശാശ്വതമായ ഒന്നല്ല, ഡിജിറ്റൽ ഓൺലൈൻ ക്ലാസുകൾ കുട്ടികളിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു’- ശിവൻകുട്ടി പറഞ്ഞു.ഓൺലൈൻ ക്ലാസുകൾ മൂലം 36ശതമാനം പേരിൽ കഴുത്ത് വേദന, 28 ശതമാനം പേർക്ക് കണ്ണ് വേദന, 36 ശതമാനം പേർക്ക് തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് എസ്‌സിആർടി പഠനത്തെ ഉദ്ദരിച്ച് മന്ത്രി സഭയിൽ പറഞ്ഞു. ഇത് പരിഹരിക്കുന്നതിനായി കുട്ടികളുമായി രക്ഷകർത്താക്കൾ കൂടുതൽ സംവദിക്കണം എന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.

Readers Comment

Add a Comment