Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:19 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയ്ക്ക് വേണ്ടി അത്ലറ്റിക്സിൽ ആദ്യ സ്വർണം നേടിത്തന്ന ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒരുകോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. 2008 ൽ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിംപിക്സിൽ വ്യക്തിഗത സ്വർണം നേടുന്ന ഇന്ത്യക്കാരനാണ് നീരജ് ചോപ്ര. ടോക്യോ ഒളിമ്പിക്‌സിൽ ഇതുവരെ ഇന്ത്യ ആറ് മെഡലുകളാണ് നേടിയത്.

2012 ലണ്ടൻ ഒളിംപിക്സിലാണ് ഇതിന് മുമ്പ് ഇന്ത്യ ആറ് മെഡലുകൾ നേടിയത്. അണ്ടർ 20 ലോകചാമ്പ്യനും ഏഷ്യൻ ഗെയിംസ് ചാംപ്യനുമായിരുന്നു നീരജ്. 88.07 മീറ്ററാണ് സീസണിൽ നീരജിന്റെ മികച്ച ദൂരം. ഇക്കഴിഞ്ഞ മാർച്ചിൽ പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്.വനിതകളുടെ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാ ഭായ് ചാനുവിനും പുരുഷ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവികുമാർ ദഹിയക്കും 50 ലക്ഷം രൂപ വീതവും വനിത ബോക്സിങിൽ വെങ്കലം നേടിയ ലവ്ലിനയ്ക്കും പുരുഷ ബോക്സിങിൽ വെങ്കലം നേടിയ ബജ്രംഗ് പൂനിയക്കും ബാഡ്മിന്റണിൽ വെങ്കലം നേടിയ പി.വി. സിന്ധുവിനും 25 ലക്ഷം രൂപയും നൽകുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. കൂടാതെ വെങ്കല മെഡൽ നേടിയ പുരുഷ ഹോക്കി ടീമിന് 1.25 കോടി രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

 

Readers Comment

Add a Comment