Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ കർക്കിടക വാവുബലി. കഴിഞ്ഞ വർഷത്തെ നിയന്ത്രണങ്ങളിൽ നിന്ന് ഇക്കുറിയും മാറ്റമില്ല. കോവിഡ് സാഹചര്യത്തിൽ പുണ്യതീർത്ഥ കേന്ദ്രങ്ങളിൽ ഇത്തവണയും ബലിതർപ്പണം ഇല്ല. ബലിതർപ്പണത്തിനായി കടവിൽ ഇറങ്ങാൻ അനുവദിക്കില്ല.

വീടുകളിൽ തന്നെ പിതൃതർപ്പണ ചടങ്ങുകൾ നടത്തണമെന്നാണ് സർക്കാർ നിർദ്ദേശം. ബലിയിടാൻ അനുമതിയില്ലെങ്കിലും ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും വഴിപാടും നടത്താൻ അവസരം ഉണ്ടാകും.നിയന്ത്രണങ്ങൾ പാലിക്കണം എന്നും സർക്കാർ നിർദേശം നൽകി.പ്രധാന പിതൃതർപ്പണ കേന്ദ്രങ്ങളിലൊന്നും ഈ കർക്കിടകത്തിലും വാവുബലിയില്ല. തിരുവനന്തപുരം ശംഖുമുഖം മുതൽ കോഴിക്കോട് വരയ്ക്കൽ കടപ്പുറത്തും വയനാട് തിരുനെല്ലിയിലും കോവിഡ് നിയന്ത്രണമുള്ളതിനാൽ ചടങ്ങുകളില്ല.

പതിനായിരങ്ങൾ എത്തുന്ന മലപ്പുറം തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ ഇത്തവണയും കർക്കടക വാവ് ബലിയില്ല. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ ബലിതർപ്പണ ചടങ്ങുകൾ വേണ്ടതില്ല എന്ന മലബാർ ദേവസ്വം ബോർഡ് തീരുമാനപ്രകാരമാണ് നടപടി. അതേസമയം പിതൃമോക്ഷ പൂജകളും വഴിപാടുകളും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Readers Comment

Add a Comment