Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:12 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെൻററുകളാണ് സഞ്ചാരികൾക്കായി തുറക്കുക. പരിഷ്‌കരിച്ച കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകൾ പ്രവർത്തിക്കുകയെന്ന് ഇക്കോ ഡെവല്പ്‌മെന്റ് ആന്റ് ട്രൈബൽ വെൽഫെയർ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെയും ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെയും നിബന്ധനകൾ പൂർണമായും പാലിച്ചായിരിക്കും പ്രവർത്തനം. മ്യൂസിയങ്ങൾ, ഹാളുകൾ, റെസ്റ്റാറന്റുകൾ തുടങ്ങിയ അടച്ചിട്ട കെട്ടിടങ്ങളിലെ പ്രവേശനം ഒഴിവാക്കിയാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയത്. ജഡായു പാറ തുറക്കുമെങ്കിലും ഇൻഡോർ ഗെയിമുകൾക്ക് അനുമതി ഉണ്ടാകില്ല.
ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവർ ഒരു വാക്‌സിനേഷനെങ്കിലും എടുത്ത സർട്ടിഫിക്കറ്റ് കരുതണം.
വാക്‌സിൻ എടുക്കാത്തവർക്ക് 72 മണിക്കൂറിന് മുൻപ് എടുത്ത ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് വേണം.
കുട്ടികൾക്ക് വാക്‌സിൻ ലഭിക്കാത്തതിനാൽ അവരും ആർ.ടി.പി.സി.ആർ. ടെസ്റ്റ് സർട്ടിഫിക്കറ്റ് എടുക്കണം.
അധികൃതർ ടൂറിസം കേന്ദ്രങ്ങളും ഉപകരണങ്ങളും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം.

Readers Comment

Add a Comment