Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി. ദ്വീപ് സന്ദർശനത്തിനുള്ള എം.പിമാരുടെ അപേക്ഷകൾ നിരസിച്ച നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം പുനഃപരിശോധിക്കeനും കോടതി നിർദേശിച്ചു. ചട്ടങ്ങൾ ലംഘിച്ചാണ് അപേക്ഷകൾ നിരസിച്ചതെന്ന് കോടതി വിലയിരുത്തി.അപേക്ഷകരുടെ ഭാഗം കേൾക്കാത്ത നടപടി നിയമവിരുദ്ധമാണ്. ഉത്തരവ് ഒരു മാസത്തിനകം പുനഃപരിശോധിക്കണം. എം.പി.മാരെ നേരിട്ടോ ഓൺ ലൈനിലോ കേട്ട ശേഷം മാത്രമേ അപേക്ഷകളിൽ തീരുമാനമെടുക്കാവൂ എന്നും കോടതി നിർദേശിച്ചു. ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ എന്നിവരുടെ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയത്. ദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിൻറെ നടപടി ചോദ്യം ചെയ്തായിരുന്നു എം.പിമാരുടെ ഹർജി.കോവിഡ് സാഹചര്യം ചൂണ്ടികാണിച്ചായിരുന്നു ദ്വീപ് ഭരണകൂടം സന്ദർശനാനുമതി നിഷേധിച്ചത്. കൊവിഡ് മാർഗ നിർദേശങ്ങൾ അനുസരിച്ച് ലക്ഷദ്വീപിൽ ഒരാഴ്‌ച ക്വാറൻറൈനിൽ കഴിയാൻ തയാറാണെന്ന് എംപിമാർ കോടതിയെ അറിയിച്ചിരുന്നു.ഹർജി പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും. അഡ്മിനിസ്ട്രേറ്ററുടെ കൂടെ കൊവിഡ് നിയന്ത്രണം ലംഘിച്ചു വലിയ ഒരു സംഘം ദ്വീപിലേക്ക് പോകുന്നതായും എംപിമാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ ഗൗരവമായെടുത്ത ഹൈക്കോടതി രണ്ടു തരം നിലപാട് ശരിയല്ലെന്ന് ദ്വീപ് ഭരണകൂടത്തെ ഓർമ്മപ്പെടുത്തിയിരുന്നു.നിസാര കാരണങ്ങൾ കാണിച്ച് പാർലമെൻറ് അംഗങ്ങൾക്കു അനുമതി നിഷേധിക്കാനാവില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന ഭരണപരിഷ്ക്കാരങ്ങൾക്കെതിരെ ദ്വീപിലും, സംസ്ഥാനത്തും ശക്തമായ പ്രതിഷേധമുയരുന്ന സാഹചര്യത്തിലായിരുന്നു, ദ്വീപ് സന്ദർശിക്കാൻ എം.പി.മാരായ ഹൈബി ഈഡനും, ടി.എൻ. പ്രതാപനും അഡ്മിനിസ്ട്രേഷന്റ അനുമതി തേടിയത്.
28.73°C








