Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന സർക്കാർ ഓണക്കാലത്ത് സ്‌കൂളുകൾ വഴി കുട്ടികൾക്കു വിതരണം ചെയ്യാനിരുന്നത് വർഷങ്ങൾ പഴക്കമുള്ള പുഴുവരിച്ച അരി. പഴകിയ അരി കീടനാശിനികൾ ഉൾപ്പെടെ ചേർത്തു വൃത്തിയാക്കുന്നതിനിടെ ബിജെപി പ്രവർത്തകർ ഗോഡൗൺ ഉപരോധിച്ച് തടഞ്ഞു. സിവിൽ സപ്ലൈസ് അധികൃതരുടെ അറിവോടെയാണ് പഴകിയ 2000 ചാക്ക് അരി വൃത്തിയാക്കാൻ കരാർ നൽകിയതെന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാനത്തെമ്പാടും ഇത്തരത്തിൽ പഴകിയ അരി വൃത്തിയാക്കി സ്‌കൂളുകൾ വഴി വിതരണം ചെയ്യാനാണ് ആലോചനയെന്നും സൂചനയുണ്ട്.

കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ സപ്ലൈകോയുടെ താലൂക്ക് ഡിപ്പോയിലാണു സംഭവം. സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിക്കായി സൂക്ഷിച്ചുവച്ചിരുന്ന അരിയാണിതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാൽ 2018 ബാച്ചിൽപ്പെട്ട അരി ഉൾപ്പെടെ കൂട്ടത്തിലുണ്ട്. ഇതാകട്ടെ പഴകി പുരുവരിച്ച നിലയിലാണ്. ബംഗാളികളും തമിഴ്‌നാട്ടുകാരും അടങ്ങുന്ന തൊഴിലാളികൾ അനവധി ചാക്കുകൾ വൃത്തിയാക്കിക്കഴിഞ്ഞു. അരി വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്ന കീടനാശിനികളുടെ കുപ്പികളും പിടിച്ചെടുത്തു. ഗോഡൗണിൽ ഏറെക്കാലമായി അട്ടിയിട്ടിരുന്ന 2000 ചാക്ക് അരി തൊഴിലാളികളെ കൊണ്ടു വൃത്തിയാക്കാനാണു സപ്ലൈകോ അധികൃതർ കഴിഞ്ഞ 15ന് ഉത്തരവിറക്കിയത്.

Readers Comment

Add a Comment