Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സാധാരണജനങ്ങൾക്ക് നേരെയുണ്ടാകുന്ന പോലീസ് ക്രൂരതകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. അടുത്തിടെയുണ്ടായ ചില വിഷയങ്ങളിൽ പൊലീസിന്റെ ഇടപെടൽ സംബന്ധിച്ചാണ് കക്ഷിരാഷ്ട്രീയഭേദമന്യേ ആയിരക്കണക്കിന് ആളുകൾ രംഗത്തെത്തിയിട്ടുള്ളത്.കൊല്ലം ചടയമംഗലത്തെ ബാങ്കിനുമുന്നിൽ സമൂഹ അകലം പാലിച്ച് വരിനിന്നവർക്ക് പിഴ ചുമത്തിയതിനെതിരെ രംഗത്തെത്തിയ ഗൗരിനന്ദയെന്ന വിദ്യാർഥിനിയോടുള്ള പൊലീസിെൻറ സമീപനവും പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഫേസ്ബുക്കിൽ പോലീസുകാർക്കെതിരെ തുടങ്ങിയ എടാവിളി_എന്ന ഹാഷ്ടാഗ് ക്യാമ്പയിനും വൈറലാകുകയാണ്.
ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ക്ഷേത്രത്തിൽപോയ കുടുംബത്തിന് 17500രൂപ പിഴയിട്ടിരിക്കുകയാണ് പോലീസ്. കൊക്കയാർ കൊടികുത്തി റബ്ബർ തോട്ടത്തിലെ തൊഴിലാളി മാന്തറ മോഹനനും കുടുംബത്തിനുമാണ് പൊലീസ് ഇത്രയും പിഴ വിധിച്ചത് . ശനിയാഴ്ച മോഹനനും കുടുംബവും നെടുങ്കണ്ടത്തെ ക്ഷേത്രത്തിലേയ്ക്ക് പോകവെ പെരുവന്താനം മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ചാംകാനത്തുവച്ച് അഡീഷണൽ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിൽ വാഹനം തടയുകയായിരുന്നു.തുടർന്ന് വിലാസം എഴുതിയെടുത്തെങ്കിലും കേസെടുക്കില്ലെന്നാണ് അറിയിച്ചത്. എന്നാൽ പൊലീസ് സ്റ്റേഷനിലെത്തിയ മോഹനനോട് കേസ് കോടതിയിലേയ്ക്ക് അയച്ചെന്നും ആളൊന്നിന് 3500രൂപ വീതം 17500രൂപ കോടതിയിൽ അടച്ചാൽ മതിയെന്നും പറയുകയായിരുന്നു. റബ്ബർ തോട്ടത്തിലെ തൊഴിലാളിയായ മോഹനൻ17500രൂപ അടയ്ക്കാൻ മാർഗമില്ലാതെ വിഷമിക്കുകയാണ്.
23.82°C








