Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:29 am
  • 15th August, 2026
  • Overcast Clouds
26.82°C26.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ചിട്ടും സൗദി അറേബ്യയിൽ പോകാൻ കഴിയാതിരുന്ന പ്രവാസി മലയാളി കോവിഷീൽഡ് വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ. ശ്രീകണ്ഠപുരം ഐച്ചേരി സ്വദേശി ടി.കെ. ഗിരികുമാറാണ് ഹർജി നൽകിയത്.

ദുബൈയിലും പിന്നീട് സൗദിയിലുമായി 26 വർഷത്തോളം ജോലി ചെയ്തയാളാണ് ഗിരികുമാർ. കഴിഞ്ഞ ജനുവരിയിലാണ് അവധിക്ക് നാട്ടിലെത്തിയത്. 45 വയസ്സിന് മുകളിലുള്ളവർക്ക് നൽകിയിരുന്ന കോവാക്സിൻ രണ്ട് ഡോസും എടുത്തിരുന്നു. വാക്സിനെടുത്തിട്ട് മൂന്ന് മാസത്തോളമായി. എന്നാൽ, കോവാക്സിൻ എടുത്തവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനാനുമതി നിഷേധിച്ചു. കോവിഷീൽഡ് വാക്‌സിനാണ് അവിടെ അംഗീകരിച്ചിട്ടുള്ളത്.സംഗതി മനസ്സിലായതിനാൽ ജോലി ചെയ്യുന്ന സ്ഥാപനം രണ്ടുതവണ ഇയാൾക്ക് അവധി നീട്ടിക്കൊടുത്തു. ഇനിയും തിരിച്ചുചെന്നില്ലെങ്കിൽ ജോലി നഷ്ടപ്പെടും. ജില്ല മെഡിക്കൽ ഓഫിസർ ഉൾപ്പെടെയുള്ളവരുമായി ഇക്കാര്യം സംസാരിച്ചെങ്കിലും രണ്ട് ഡോസ് വാക്സിനെടുത്തയാൾക്ക് മൂന്നാമതൊരു വാക്സിൻ നൽകാൻ നിയമമില്ലെന്നു പറഞ്ഞ് മടക്കുകയായിരുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചത്. കാനഡ, ഇസ്രായേൽ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ മൂന്നാമതും വാക്സിൻ നൽകുന്നുണ്ടെന്ന കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിട്ടുള്ളത്. ഹർജി പരിഗണിച്ച കോടതി കേന്ദ്ര സർക്കാറിനോട് മറുപടി ആവശ്യപ്പെട്ടു. ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Readers Comment

Add a Comment