Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:08 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു ഡോസ് വാക്‌സിൻ എടുത്തവരുൾപ്പെടെ മൂന്ന് വിഭാഗത്തിൽപ്പെടുന്നവർക്ക് മാത്രമേ കടകളിൽ പ്രവേശിക്കാൻ കഴിയൂ എന്ന ഉത്തരവിലെ നിബന്ധനകളിലെ അശാസ്ത്രീയത പ്രതിപക്ഷം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കും.കടകളിലെത്തുന്നവർ രണ്ടാഴ്ച മുമ്പെങ്കിലും കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കയ്യിൽ കരുതണം. രേഖകളുടെ പ്രിന്റ് ഔട്ടോ അല്ലെങ്കിൽ മൊബൈലിലോ കാണിക്കാം. കൊവിഡ് വന്നുപോയവർ ഒരു മാസം മുമ്പാണ് രോഗം വന്നതെന്ന രേഖയും നൽകണം എന്നിങ്ങനെയാണ് കടകളിൽ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങൾ.ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും ചീഫ് സെക്രട്ടറിയുടെ ഉത്തരവും പരസ്പര വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.അതേസമയം ലോക്ക്ഡൗൺ ഇളവുകളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി വ്യാപാരികൾ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Readers Comment

Add a Comment