Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യക്ക് വെള്ളി മെഡൽ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ താരം രവി കുമാർ ദഹിയക്ക് ഫൈനലിൽ തോൽവി. റഷ്യൻ ഒളിമ്പിക് കമ്മിറ്റി താരം സോർ ഉഗ്യുവിനോട് പൊരുതിത്തോറ്റു. ടെക്‌നിക്കൽ പോയിന്റിൽ മുന്നിട്ടുനിന്ന സോർ ഉഗ്യു 7-4നാണ് വിജയിച്ചത്.
ടോക്യോ ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലും. നേരത്തെ സുശീൽ കുമാർ വെള്ളി സ്വന്തമാക്കിയിട്ടുണ്ട്. ഒളിമ്പിക് ഗുസ്തി ചരിത്രത്തിൽ ഇന്ത്യയുടെ ആറാം മെഡലും.ടോക്യോയിൽ ഇതുവരെ രണ്ടു വെള്ളിയും മൂന്നു വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ആകെ മെഡൽ നേട്ടം അഞ്ചായി.
23.82°C








