Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:39 am
  • 20th April, 2024
  • Overcast Clouds
31.51°C28.82°C
  • Humidity: 82 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നു. എന്നാൽ, കോവിഡ് മൂലമുണ്ടായ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ വരുത്തിയത് ജനങ്ങളിൽ സർവ്വത്ര ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് ഉയരുന്ന ആക്ഷേപം. വ്യാപാരികളെയാണ് ഇളവുകളിലെ അവ്യക്തത ഏറെ ബാധിച്ചിരിക്കുന്നത്. കടകളിൽ എത്തുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ സർവ്വത്ര ആശയക്കുഴപ്പമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

കടകളിൽ എത്തുന്നവർ ഇന്നുമുതൽ എഴുപത്തിരണ്ട് മണിക്കൂർ മുമ്പ് നടത്തിയ ആർടിപിസിആർ സർട്ടിഫിക്കറ്റോ വാക്‌സീൻ സ്വീകരിച്ച രേഖയോ ആണ് കയ്യിൽ കരുതേണ്ടത്. അല്ലെങ്കിൽ ഒരുമാസം മുമ്പ് കോവിഡ് വന്നുപോയവർ ആകണം എന്നതാണ് സർക്കാർ നിബന്ധന. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.എത്രപേർക്ക് ഇത്തരത്തിൽ പുറത്തിറങ്ങാൻ ആവുമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. ഇതുവരെയും വാക്‌സീനെടുക്കാത്ത നിരവധി പേർ സംസ്ഥാനത്തുണ്ട്. ആർടിപിസിആർ പരിശോധന അധിക സമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതാണ്. മൂന്നു ദിവസത്തിലൊരിക്കൽ ആർടിപിസിആർ പരിശോധന നടത്തുന്നത് സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല. ഇളവുകൾ പ്രഖ്യാപിച്ചിട്ടും ജനങ്ങൾക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് നിലവിൽ.

ഉപഭോക്താക്കൾക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന സർക്കാർ നിർദ്ദേശം പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉടൻ നിവേദനം നൽകുമെന്നും വ്യാപാരികളുടെ സംയുക്ത കൂട്ടായ്മ പറയുന്നു.

വാക്‌സിൻ സർട്ടിഫിക്കറ്റ് ഡിജിറ്റലായാണോ, പ്രിന്റ് ഔട്ട് എടുത്തതാണോ കാണിക്കേണ്ടത് എന്നതിനെക്കുറിച്ചും സർക്കാർ ഉത്തരവിൽ വ്യക്തതയില്ല. കൂടുതൽ ചർച്ചകൾ നടത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.  

പ്രതിവാര രോഗനിരക്ക് കണക്കാക്കി നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ വാർഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ അടച്ചിടൽ കണക്കാക്കേണ്ടത് എന്നതിലാണ് നിലനിൽക്കുന്ന  ആശയക്കുഴപ്പം.

Readers Comment

Add a Comment