Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:22 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഒടുവിൽ കൂട്ടംതെറ്റിയ കുഞ്ഞാടിനെ കൂടെ കൂട്ടി. ഐടുഐ ന്യൂസ് ഇന്നലെ  ഇടയന്മാരെ, കൂട്ടംതെറ്റിയ ഇടുക്കി മെത്രാച്ചനെവിടെ? എന്ന ശീർഷകത്തിൽ ഒരു വാർത്ത നൽകിയിരുന്നു. ഇടുക്കി ഭദ്രാസനാഥിപനായിരുന്ന തേവോദോസിയോസ് മെത്രാപ്പോലീത്തയെ കത്തനാർമാർ ചേർന്ന് പെൺകെണിയിൽ വീഴ്ത്തുകയും തുടർന്ന് മെത്രാപ്പോലീത്തയെ രായ്ക്ക് രാമാനം പെരുനാട് ബദനി ആശ്രമത്തിലേക്ക് നാടുകടത്തുകയും മെത്രാച്ചനെ കുരുക്കിയ കത്തനാർമാർക്ക് വലിയ പള്ളികൾ നൽകി സേവേറിയോസ് മെത്രാപ്പോലീത്ത ഇടുക്കി ഭദ്രാസനത്തിന‍്റെ  അധികചുമതല കൈക്കലാക്കിയ വാർത്തയാണ് ‍ഞങ്ങളിന്നലെ നൽകിയത്. കഴിഞ്ഞ മൂന്ന് വർഷമായി ബദനി ആശ്രമത്തിൽ തടവിലായിരുന്ന തേവോദോസിയോസ് മെത്രാപ്പോലീത്തയെ  ഐടുഐ ന്യൂസിൽ  ഇന്നലെ വാർത്ത വന്നതിന് ശേഷം നാടകീയമായി സഹമെത്രാപ്പോലീത്തമാരെ അമ്പരിപ്പിച്ചുകൊണ്ട് ഇന്നലെ ഉച്ചതിരിഞ്ഞ് നടന്ന എപ്പിസ്കോപ്പൽ സിനഡിൽ എത്തിച്ചു. മാത്രമല്ല ഇന്ന് രാവിലെ ഏഴുമണിക്ക്  ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 25ാം ദിന ഓർമ കുർബാനയിൽ തേവോദോസിയോസ് മെത്രാപ്പോലീത്ത പങ്കെടുക്കുകയും ചെയ്തു. 

തൃശൂർ ഭദ്രാസനാഥിപൻ ഡോക്ടർ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയാണ് മുഖ്യ കാർമികത്വം വഹിച്ചത്. ഓർമ കുർബാനയിലും തുടർന്നുള്ള ശുശ്രൂഷകളിലും മാസ്ക് ഇല്ലാതെ തന്നെ  തേവോദോസിയോസ് മെത്രാപ്പോലീത്ത പങ്കെടുത്തു. ഇന്ന് ്നടക്കുന്ന സിനഡിലും തുടർന്നുള്ള ​ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന ചടങ്ങിലും ഇദ്ദേഹത്തെ പങ്കെടുപ്പിക്കുമെന്നാണ് വിവരം. ഈ സംഭവം ചർച്ചാ വിഷയമായതിനെ തുടർന്ന്  ഇദ്ദേഹത്തിനും വിവാഹങ്ങളും മറ്റ് ശുശ്രൂഷകളും നടത്തുവാൻ അനുവദിക്കുമെന്നും  എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇടുക്കി ഭദ്രാസനം ഇലക്ഷൻ അടുക്കുന്ന പശ്ചാത്തലത്തിൽ തിരികെ നൽകാതിരിക്കാനുമുള്ള കളികളാണ് അണിയറയിൽ നടക്കുന്നതെന്നുമാണ് വിവരം. എന്നാൽ ഭരണഘടനാ വിരുദ്ധമായി തേവോദോസിയോസ് മെത്രാപ്പോലീത്തയെ ഭദ്രാസന ഭരണത്തിൽ നിന്ന് മാറ്റി നിർത്തിയാൽ ഇതിലും ​ഗുരുതരമായ ലൈം​ഗീകാരോപണത്തിൽപ്പെട്ട മെത്രാന്മാരേയും സാമ്പത്തിക തട്ടിപ്പുനടത്തിയവരേയും ഭ​ദ്രാസന ഭരണത്തിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ തുടരുവാനാണ് തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ നീതിക്കായി മുന്നിട്ടറങ്ങിയവരുടെ തീരുമാനം. 
 

Readers Comment

Add a Comment