Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:37 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാൽ വെട്ടാൻ തമിഴ്‌നാട് സർക്കാർ. ഇനി മുതൽ പുസ്തകങ്ങളിലെ പേരിനൊപ്പം ഇനീഷ്യൽ മാത്രമേയുണ്ടാകുകയുള്ളൂ.ചെറുപ്പം മുതൽ കുട്ടികളിൽ ജാതി ചിന്തയുണ്ടാകാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുന്നത്. പ്രസിദ്ധീകരണ വകുപ്പിന് ഇത് നടപ്പിലാക്കാനുള്ള നിർദേശം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നൽകി. കുട്ടികൾക്ക് മാതൃകയെന്ന നിലയിൽ അവതരിപ്പിച്ചുകൊടുക്കുന്ന വ്യക്തികളുടെ പേരിനൊപ്പം ജാതിവാൽ ചേർത്ത് കണ്ടാൽ കുട്ടികൾ അത് മാതൃകയാക്കുമെന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം.തമിഴ്നാട്ടിൽ മുൻപ് മുഖ്യമന്ത്രിമാരായിരുന്ന എം.ജി.ആർ, കരുണാനിധി എന്നിവർ സമാനമായ തീരുമാനമെടുത്തിരുന്നു.

 

Readers Comment

Add a Comment