Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:27 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒളിമ്പിക്‌സ് ഹോക്കിയിൽ ജർമനിയെ തകർത്ത് ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം. നാല്‌ പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയിൽ മെഡൽ നേടുന്നത്. സമ്രൻജീത് സിങ്ങിൻറെ ഇരട്ട ഗോളാണ് ഇന്ത്യൻ വിജയത്തിന് വഴിയൊരുക്കിയത്.ഇന്ത്യയ്ക്ക് വേണ്ടി സിമ്രാൻജീത് സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ രൂപീന്ദർപാൽ സിങ്, ഹാർദിക് സിങ്, ഹർമൻപ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജർമനിക്കായി ടിമർ ഓറസ്, ബെനെഡിക്റ്റ് ഫർക്ക്, നിക്ലാസ് വെലെൻ, ലൂക്കാസ് വിൻഡ്‌ഫെഡർ എന്നിവർ സ്‌കോർ ചെയ്തു.മത്സരത്തിൻറെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ജർമനിയുടെ മുന്നേറ്റങ്ങൾ ഗോളുകളാകാതിരുന്നതിൽ നിർണായകമായത് ഇന്ത്യൻ ടീമിൻറെ കാവൽക്കാരൻ മലയാളി താരം എസ് ശ്രീജേഷാണ്.ശ്രീജേഷിൻറെ മിന്നും സേവുകളാണ് മത്സരത്തിൻറെ പല ഘട്ടത്തിലും ഇന്ത്യയ്ക്ക് തുണയായത്. വെങ്കല നേട്ടത്തോടെ മാനുവൽ ഫ്രെഡറിക്കിന് ശേഷം ഒളിമ്പിക് മെഡൽ നേടുന്ന മലയാളി എന്ന നേട്ടവും ശ്രീജേഷ് സ്വന്തം പേരിലാക്കി.സെമിയിൽ 5-2ന് ബെൽജിയത്തോടേറ്റ തോൽവിക്ക് പകരമെന്നോണമാണ് ഇന്ത്യ ജർമ്മനിക്കെതിരെ പൊരുതിയത്. 1-3 ന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ മത്സരത്തിലേക്ക് വൻ തിരിച്ചുവരവ് നടത്തിയത്.രണ്ടാം മിനിട്ടിൽ ഗോൾ നേടി ജർമനി ഇന്ത്യയെ ഞെട്ടിച്ചു. പ്രതിരോധത്തിലെ പിഴവ് മനസിലാക്കി ടിമർ ഓറസാണ് ജർമനിക്ക് വെണ്ടി ഗോൾ നേടിയത്. രണ്ടാം ക്വർട്ടറിലാണ് ഇന്ത്യക്ക് സമനിലഗോൾ കണ്ടെത്താനായത്.

Readers Comment

Add a Comment