Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് നോട്ടീസ്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിൽ ആഗസ്റ്റ് ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കോഴിക്കോട് ഹൈദരലി ശിഹാബ് തങ്ങൾ ചികിത്സയിൽ കഴിയുന്ന സ്ഥലത്തെത്തിയാണ് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് കൈമാറിയത്.
അതേസമയം എ.ആർ സഹകരണ ബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് ഹൈദരലി ശിഹാബ് തങ്ങൾക്കും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻമന്ത്രി കെടി ജലീൽ രംഗത്തെത്തിയിരുന്നു.ഹൈദരലി ശിഹാബ് തങ്ങളോട് നേരിട്ട് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നതായും ഇതുസംബന്ധിച്ച് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഇ.ഡി നോട്ടീസ് അയച്ചിരുന്നതായും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 24ന് ഹാജരാകാനായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത് എന്നും പാണക്കാട് വീട്ടിൽ നേരിട്ടെത്തി ഇ.ഡി മൊഴിയെടുത്തുവെന്നും ജലീൽ വ്യക്തമാക്കി. ആദായനികുതി വകുപ്പ് രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട എൻഫോഴ്‌സ്‌മെന്റ് നോട്ടീസിന്റെ പകർപ്പ് ജലീൽ വാർത്താസമ്മേളനത്തിൽ പുറത്തുവിടുകയും ചെയ്തിരുന്നു.
28.73°C








