Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഡോളർ കടത്ത് കേസിൽ എം. ശിവശങ്കർ ഉൾപ്പെടെ ആറു പേർക്ക് ഷോകോസ് നോട്ടീസയച്ച് കസ്റ്റംസ്. മുൻ സ്പീക്കർ ശ്രീരാമക്യഷ്ണനെ ഒഴിവാക്കിയാണ് നോട്ടീസയച്ചിരിക്കുന്നത്. കോൺസുലേറ്റ് ജനറലടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷമെ ശ്രീരാമക്യഷ്ണന് നോട്ടിസ് അയക്കുന്ന കാര്യം പരഗണിക്കൂവെന്നാണ് കസ്റ്റംസ് വിശദീകരണം.
എം. ശിവശങ്കർ, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, ഈജിപ്ത്യൻ പൗരനായ ഖാലിദ്, യൂണിടാക് ഉടമ സന്തോഷ് ശിവൻ എന്നിവർക്കാണ് ആദ്യപടിയായി ഷോക്കോസ് നോട്ടീസ് നൽകിയിരിക്കുന്നത്. കസ്റ്റംസ് കമ്മിഷണർ സുമിത്ത് കുമാർ സ്ഥലം മാറി പോകുന്നതിന് മുൻപാണ് നടപടി. കേസിലെ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഇനിയും ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. അതേസമയം കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.ഡോളർകടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവർ നൽകിയ മൊഴിയിലാണ് വിദേശ വിനിമയ ഇടപാടുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുൻ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും അറിവുള്ളതായി വ്യക്തമാക്കിയത്. പി ശ്രീരാമകൃഷ്ണനെ കസ്റ്റ്ംസ് ചോദ്യം ചെയ്തിരുന്നു. 2019 ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഒന്നരക്കോടി ഡോളർ നയതന്ത്ര പ്രതിനിധികളുടെ സഹായത്തോടെ യു എ ഇയിലേക്ക് കടത്തി എന്നതാണ് കേസ്.
23.82°C








