Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് പ്രവർത്തിക്കുന്ന 24 സർവകലാശാലകൾക്ക് യുജിസിയുടെ അംഗീകാരമില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. രണ്ട് സർവകലാശാലകൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് യുജിസി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ അറിയിച്ചു. കേരളത്തിൽ ഒരു സർവകലാശാലയാണ് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത്. ഉത്തർപ്രദേശിലാണ് ഏറ്റവും അധികം വ്യാജ സർവകലാശാലകൾ ഉള്ളത്. എട്ടെണ്ണം.ഡൽഹിയിൽ ഏഴു വ്യാജ സർവകലാശാലകളാണുള്ളത്. ഒഡിഷയിലും പശ്ചിമ ബംഗാളിലും രണ്ട് വ്യാജ സർവകലാശാലകൾ ഉള്ളതായും യുജിസിയുടെ റിപ്പോർട്ടിൽ പറയുന്നു. സെൻ്റ് ജോൺസ് യൂണിവേഴ്‌സിറ്റി എന്ന പേരിൽ കേരളത്തിലും ഒരു വ്യാജ സർവകലാശാല പ്രവർത്തിക്കുന്നതായി യുജിസി കണ്ടെത്തിയിട്ടുണ്ട്.കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിൽ ഓരോ സർവകലാശാലകളും അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നു.ത്തർപ്രദേശിലെ ഭാരതീയ ശിക്ഷ പരിഷത്ത്, ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആൻറ് മാനേജ്മെൻറ് എന്നീ സ്ഥാപനങ്ങളാണ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അതിവേഗം നടപടിയെടുക്കുമെന്ന് മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും വിദ്യാഭ്യാസ സെക്രട്ടറിമാർക്കും നോട്ടീസ് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Readers Comment

Add a Comment