Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് നിയന്ത്രണങ്ങളുടെ ഏകോപന ചുമതല സംസ്ഥാന പോലീസിന് നൽകിയത് തിരിച്ചടിയായെന്ന ആക്ഷേപം കേരളീയ സമൂഹത്തിൽ ശക്തമാണ്. വ്യാപാര സ്ഥാപനങ്ങൾ, വാഹന യാത്രക്കാർ എന്നിവരിൽ നിന്ന് പിഴ ഈടാക്കി ബുദ്ധിമുട്ടിക്കുന്നതിൽ മാത്രമായി പോലീസിന്റെ ശ്രദ്ധയെന്നാണ് ഉയരുന്ന ആരോപണം. ഈ വാദങ്ങളെ ശരി വയ്ക്കുന്നതാണ് മലപ്പുറത്ത് പട്രോളിംഗിനിടെ ഇന്ന് പോലീസ് നടത്തിയ പ്രകടനം. വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ യുവാവിന്റെ മൊബൈൽ ഫോൺ ട്രാഫിക് എസ്.ഐ പിടിച്ച് വാങ്ങിയതാണ് വിവാദത്തിലായിരിക്കുന്നത്.ബൈക്കിന്റെ ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽ പെട്ട മലപ്പുറം ട്രാഫിക് എസ്.ഐ ഇന്ദു റാണിയാണ് ബൈക്ക് ഉടമയുടെ ഫോൺ ബലമായി പിടിച്ചു വാങ്ങി കൊണ്ടുപോയത്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. എസ്.ഐയെ നാട്ടുകാർ ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നു.

നാട്ടുകാർ ശക്തമായി പ്രതികരിച്ചതോടെയാണ് പിഴയടക്കാൻ എഴുതി നൽകി എസ്.ഐ ഫോൺ തിരിച്ചു നൽകിയത്.

'ഇയാളുടെ ഭാര്യ ഒൻപതുമാസം ഗർഭിണിയായിരിക്കുന്ന സമയമാണ്. എത്ര തവണ അവർ ഇതിലോട്ട് വിളിച്ചെന്നറിയോ. അതിൽ എത്ര മിസ് കോൾ ഉണ്ടെന്ന് നോക്കൂ. നിങ്ങൾ എന്താ വിചാരിച്ചേക്കണത് സാറേ. നിങ്ങളും ഒരു സ്ത്രീ അല്ലേ മാഡം. ഇവൻ ഒരാൾ മാത്രമേ ആ വീട്ടിലുള്ളു. ആ പെണ്ണിന് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളാരെങ്കിലും സമാധാനം പറയുമോ?

സാറ് പറയുമോ? നിങ്ങൾക്ക് വണ്ടി കൊണ്ടു പോകാം, ലൈസൻസെല്ലാം കൊണ്ടുപോകാം... എങ്ങനെയൊരാളുടെ പേഴ്സണലായിട്ടുള്ള മൊബൈൽ കൊണ്ടുപോകും സാറേ'- എന്നൊക്കെ നാട്ടുകാർ വീഡിയോയിൽ പറയുന്നതു കേൾക്കാം.

Readers Comment

Add a Comment