Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:13 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.88 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെഗാസസ് ഫോൺ ചോർച്ചയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ രണ്ട് സഭകളും പിരിഞ്ഞു. ബഹളത്തെ തുടർന്ന് രാജ്യസഭയുടെ ഇന്നത്തെ നടപടികൾ നിർത്തിവച്ചു. പാർലമെന്റിന്റെ ഇരുസഭയിലും വലിയ പ്രതിഷേധമാണ് പ്രതിപക്ഷം പെഗാസസ് ഫോൺ ചോർത്തലിനെതിരെ നടത്തിയത്. സഭ നിർത്തിവച്ച് വിഷയം ചർച്ചചെയ്യണമെന്നായിരുന്നു അവരുടെ നിലപാട്.

പെഗാസസിൽ ചർച്ചക്ക് സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ബഹളത്തിനിടെ ലോക്‌സഭയിൽ എസൻഷ്യൽ ഡിഫൻസ് സർവീസ് പാസാക്കുന്നതിനെതിരെയും പ്രതിപക്ഷം ബഹളമുയർത്തി. സഭയെ ബുൾഡോസ് ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പണിമുടക്കുകൾക്കെതിരെ ശക്തമായ നടപടിക്ക് സർക്കാരിന് അധികാരം നൽകുന്ന എസൻഷ്യൽ ഡിഫൻസ് സർവീസ് ബില്ല് സർക്കാർ ബഹളത്തിനിടെ പാസാക്കി.

Readers Comment

Add a Comment