Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:20 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന കേസിൽ കസ്റ്റഡിയിൽ ഇരിക്കെ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എ എം ആരിഫ് എംപി. അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് ലോക്‌സഭയിൽ ചട്ടം 377 പ്രകാരം നോട്ടീസ് നൽകി ആരിഫ് ആവശ്യപ്പെട്ടു.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന് ആവശ്യമായ ചികിൽസയോ ജാമ്യമോ നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ കേന്ദ്രസർക്കാരിന്റെ മുന്നിൽ പോയിട്ടും ഇതൊന്നും ചെവികൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറായില്ല എന്നും ആരിഫ് ആരോപിച്ചു. കസ്റ്റഡി മരണം സംഭവിച്ചാൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശാനുസരണമുള്ള ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണം ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിലും നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും എ എം ആരിഫ് എംപി ആവശ്യപ്പെട്ടു.അതേസമയം മഹാരാഷ്ട്ര ജയിലിൽ വെച്ചാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചത്. തുടർന്ന് ഹോളി ഫാമിലി ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഒരു മാസത്തെ ചികിത്സയ്‌ക്കൊടുവിലാണ് അദ്ദേഹം വെന്റിലേറ്ററിൽ മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ യാതൊരു ദുരൂഹതയുമില്ലെന്ന് മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചിരുന്നു.

Readers Comment

Add a Comment