Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:31 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 89 %
  • Wind: 0.71 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ കോഫെപോസ കരുതല്‍ത്തടവ് കാലാവധി വെട്ടിച്ചുരുക്കിയേക്കും. സ്വപ്‌നയേയും ഒന്നാംപ്രതി പി.എസ്. സരിത്തിനെയും കരുതല്‍ത്തടവിലാക്കാന്‍ കോഫെപോസ സമിതി ഉത്തരവിട്ടിരുന്നു. എന്നാല്‍, അന്വേഷണവുമായി സ്വപ്‌ന പൂര്‍ണമായും സഹകരിക്കുന്നതു പരിഗണിച്ചാണ് ഇളവ് ആലോചിക്കുന്നത്.

ജയില്‍ മാറ്റണമെന്നാണ് ആവശ്യം. കോഫെപോസ തടവുകാരെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണു പാര്‍പ്പിക്കുന്നത്. കേസില്‍ മാപ്പുസാക്ഷിയാക്കുമെന്നും കോഫെപോസ കാലാവധി വെട്ടിച്ചുരുക്കുമെന്നുമാണു സ്വപ്‌നയുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ കസ്റ്റംസിന്റെ അന്വേഷണവുമായി നന്നായി സഹകരിക്കുന്നുണ്ട്. സി.ആര്‍.പി.സി. 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ സ്വപ്‌ന സുപ്രധാന വെളിപ്പെടുത്തലാണു നടത്തിയതെന്നാണു സൂചന.
കസ്റ്റംസിന്റെ കോഫെപോസ അപേക്ഷ ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ ഉപദേശകസമിതി അംഗീകരിച്ചതിനെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ അടുത്തയാഴ്ച വാദംകേട്ട് തീര്‍പ്പാക്കാനിരിക്കുകയാണ്. കോഫെപോസ ചുമത്തിയതിന്റെ സാധുതയാകും സമിതി പരിശോധിക്കുക. സാങ്കേതികമായും നിയമപരമായും സ്വപ്‌നയ്ക്ക് അനുകൂലഘടകങ്ങളുണ്ടെന്നാണു വിലയിരുത്തല്‍. ജയിലില്‍ സുരക്ഷയില്ലെന്നാരോപിച്ച് സ്വപ്‌ന കോടതിയെ സമീപിച്ചതും ഇതിന്റെ ഭാഗമാണെന്നാണു സൂചന.

Readers Comment

Add a Comment