Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോക്ഡൗൺ ഇളവിൽ ചീഫ് സെക്രട്ടറി തല ശുപാർശകൾ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗം പരിഗണിക്കും.ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം .വാരാന്ത്യ ലോക് ഡൗൺ ഞായറാഴ്ച്ച മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് പ്രധാന ശുപാർശ.മറ്റൊന്ന് ആഴ്ച്ചയിലെ 6 ദിവസവും കടകൾ തുറക്കാം എന്നതാണ്. കടകളുടെ പ്രവർത്തന സമയം വർധിപ്പിക്കാനും ശുപാർശയിൽ പറയുന്നു.ടിപിആർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പകരം രോഗികളുടെ എണ്ണം നോക്കിയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരും. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി തിരിച്ച് അടച്ചിടൽ നടപ്പാക്കും. പ്രതിദിനം രണ്ട് ലക്ഷം പരിശോധനകൾ നടത്തണമെന്നും ശുപാർശയിൽ പറയുന്നു.ചീഫ് സെക്രട്ടറിതല ശുപാർശയിൽ തീരുമാനം ഇന്ന് വൈകുന്നേരം ചേരുന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്യും. അതേസമയം, ആരോഗ്യ വകുപ്പിന് ഇളവുകൾ നൽകുന്നതിനോട് യോജിപ്പില്ലെന്നാണ് പുറത്ത് വരുന്ന വിവരം. മൂന്നാം തരംഗം വരാനിരിക്കെ ഇത്തരം ഇളവുകൾ നൽകുന്നതിൽ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു.അതേസമയം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും ടിപിആറും ഉയരുന്നതിൽ കേന്ദ്ര സംഘം ചീഫ് സെക്രട്ടറിയെ ആശങ്ക അറിയിച്ചു. സമ്പർക്ക പട്ടിക തയ്യാറാക്കി ക്വാറന്റീൻ ശക്തിപ്പെടുത്തണമെന്നും കേന്ദ്ര സംഘം നിർദ്ദേശം നൽകി.
ഓണത്തിന് ഇളവുകൾ അനുവദിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. എന്നാൽ രോഗവ്യാപനം കൂടാതെയും കഴിഞ്ഞ തവണ പെരുന്നാൾ ഇളവിനോടനുബന്ധിച്ച് സുപ്രിംകോടതി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിക്കാതെയും ഇളവുകൾ അനുവദിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രങ്ങൾ മാറ്റി മൈക്രോ കണ്ടയ്ൻമെൻറ് സോണുകൾ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടയൻമെൻറ് സോണായി തിരിച്ച് അടച്ചിടൽ നടപ്പാക്കിയേക്കും. പത്തിൽ കൂടുതൽ ടിപിആർ ഉള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണം വേണമെന്ന കേന്ദ്ര നിർദ്ദേശവും സർക്കാർ പരിഗണിക്കുന്നുണ്ട്.
28.73°C








