Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ഇ.ഡി, ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റുകൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിങ്ങനെ 3 ഏജൻസികൾക്കാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്.കൊടകര കുഴൽപ്പണക്കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കൊണ്ടുവന്ന പണമാണ് കൊടകരയിൽ വച്ച് നഷ്ട്ടപ്പെട്ടതെന്നും തെരഞ്ഞെടുപ്പിന് ബിജെപി എത്തിച്ചത് ഹവാല പണം എന്നും റിപ്പോർട്ടിൽ പറയുന്നു.
അന്തർസംസ്ഥാന ബന്ധമുള്ളതിനാൽ കേസ് ഇ ഡി, ഇൻകം ടാക്‌സ് ഡിപ്പാർട്‌മെന്റുകൾ അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. രണ്ടാമത്തെ തവണയാണ് കേന്ദ്ര ഏജൻസികൾക്ക് അന്വേഷണ സംഘം റിപ്പോർട്ട് നൽകുന്നത്.
23.82°C








